പ്രവാസികളുടെ സഹായത്തിനെത്താന്‍ സുഷമ സ്വരാജ് വാഗ്ദാനം ചെയ്യുന്നത്

വിദേശ ഇന്ത്യക്കാരുടെ സഹായത്തിനെത്താന്‍ വിഷയം സൂചിപ്പിച്ച് തനിക്കൊന്നു ട്വീറ്റ് ചെയ്താല്‍ മതിയെന്ന് പ്രവാസികളോടായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനെത്തിനായി സൗദി അറേബ്യയിലെത്തിയ കേന്ദ്രമന്ത്രി, റിയാദിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍, അവയുടെ പ്രാധാന്യം പരിഗണിച്ച് ഉടനടിയുള്ള ഇടപെടലും സാധ്യമായ പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും വിദേശകാര്യമന്ത്രി ഉറപ്പുനല്‍കി. മുഴുവന്‍ ഇന്ത്യക്കാരെയും സൗദി പൈതൃകോത്സവമായ 'ജനാദ്രിയ'ത്തിലേക്കു ക്ഷണിച്ചു കൊണ്ടായിരുന്നു സുഷമ, ട്വീറ്റിന്റെ കാര്യം സൂചിപ്പിച്ചത്.
അതിനിടെ, സുഷമ സ്വരാജ് സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. വ്യവസായം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തിയും സൂചനയുണ്ട്.
https://www.facebook.com/Malayalivartha