ഗുണ്ടാത്തലവൻ പി.ബിനുവിന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷം കെങ്കേമമാക്കിയത് വിഐപി; കേരളത്തിലേയ്ക്കുള്ള തിരിച്ച് വരവ് മുന്നിൽ കണ്ട് ഗുണ്ടകൾ

കഴിഞ്ഞ ദിവസം മലയാളിയായ ഗുണ്ടാത്തലവന്‍ പി.ബിനുവിന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിഐപി ആണെന്ന് പോലീസ് നിഗമനം. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയതിനു പിന്നാലെ ഇയാള്‍ കേരളത്തിലേക്ക് പിന്‍വാങ്ങുകയും, പിന്നാലെ തന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷത്തിലൂടെ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയായിരുന്നു. അതിന് മുന്നോടിയായിരുന്നു ഈ ആഘോഷം.
പിറന്നാളാഘോഷ ചടങ്ങില്‍ നിന്ന് പോലീസ് പൊക്കിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നിഗമനത്തിലെത്തിയിരിക്കുന്നത്. അതേസമയം, വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശി ആണെന്നു പോലീസ് സ്ഥിരീകരിച്ചു.
തൃശൂരില്‍ നിന്നാണ് ബിനുവിന്റെ കുടുംബം ജോലി തേടി ചെന്നൈയില്‍ എത്തിയത്. ചൂളൈമേട്ടില്‍ ചായക്കട ജോലിക്കാരനായ ബിനു ചെറിയ കുറ്റകൃത്യങ്ങളില്‍ പങ്കളാിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിന്നളിയാളാകുകയായിരുന്നു. കരാട്ടേ വിദ്ഗധന്‍ എന്ന സ്റ്റാറ്റസാണ് ഗുണ്ടാനേതാവിലേയ്ക്ക് ബിനുവിനെ കൊണ്ടെത്തിക്കുന്നത്. ബിനുവിനായി അന്യ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.
https://www.facebook.com/Malayalivartha