ജന്‍മനാട്ടില്‍ 1958ല്‍ പ്രേംനസീര്‍ നിര്‍മിച്ച വായനശാല ഇന്ന് പുലര്‍ച്ചെയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്

ചിറയിന്‍കീഴില്‍ നടന്‍ പ്രേംനസീര്‍ കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിനായി 1958ല്‍ തറക്കല്ലിട്ട് നിര്‍മ്മിച്ച വായനശാല ശനിയാഴ്ച പുലര്‍ച്ചെസാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. വായനശാലയിലെ. മുറികളിലായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന പുസ്തകങ്ങളും കളിക്കോപ്പുകളും കത്തിനശിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച വരെ അടിയന്തിരമായി പിടികൂടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, പ്രേം നസീര്‍ അനുസ്മരണ കമ്മിറ്റിയുടെ ചെയര്‍മാനുമായ ആര്‍.സുഭാഷും, സി പി ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അന്‍വര്‍ ഷായും ആവശ്യപ്പെട്ടു.
പ്രേംനസീറിന്റെ മരണശേഷം ജന്‍മനാട്ടിന്‍ സ്മാരകം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇത് വരെ നടപ്പായിട്ടില്ല. നാടിന്റെ വികസനത്തിനായി പ്രേം നസീര്‍ നിര്‍മ്മിച്ച് നല്‍കിയ ഈ വായനശാലയും, ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ എക്‌സ് റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണ് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം.
ഈ കെട്ടിടം പുതുക്കി പണിത് പ്രേംനസീറിന്റെ സ്മരണയില്‍ തന്നെ ഡിജിറ്റല്‍ ലൈബ്രറിയും, ഡിജിറ്റല്‍ ഫിലിം ക്ലബും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ കലാസാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ളവര്‍ പ്രതിഷേധിച്ചു. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha