മലപ്പുറത്ത് സദാചാര പൊലീസ് വിളയാട്ടം; പെൺകുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കി

മലപ്പുറം കരിങ്കല്ലത്താണിയിൽ സദാചാര പൊലീസ് സംഘം യുവാവിനെ കെട്ടിയിട്ട് തല്ലി. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞായിരുന്നു ആക്രമണം. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് തല്ലിയ സംഘം ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ആക്രമണത്തിന് ഇരയായത്.
യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യം മലപ്പുറത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പരാതിയുമായി യുവാവ് രംഗത്തിറങ്ങിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി വിവാഹ അഭ്യര്‍ത്ഥന നടത്താനായിരുന്നു ഉദ്ദേശമെന്നാണ് യുവാവ് പറയുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് പരാതി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായോ നടപടിയെടുത്തതായോ വിവരം ലഭിച്ചിട്ടില്ല. മര്‍ദ്ദിച്ചവര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha