കുടുംബത്തിൽ പട്ടിണിയും പരിവട്ടവും; മക്കൾക്ക് വിദ്യാഭ്യാസം കിട്ടാൻ കോണ്‍വെന്റിലാക്കി...കൊച്ചിയിലെ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ ദൈവത്തിന്റെ മാലാഖമാർ രാത്രി നടുറോഡിൽ ഇറക്കി വിട്ടത് ഇരുപത് കുട്ടികളെ! ഒടുവിൽ നാട്ടുകാർ ഇടപെട്ടപ്പോൾ...

പൊന്നുരുന്നിയില്‍ ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ കുട്ടികളെ കന്യാസ്ത്രീകള്‍ പീഡിപ്പിച്ചതായി പരാതി. ആറ് മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള ഇരുപത് കുട്ടികളാണ് കന്യാസ്ത്രീകള്‍ പീഡിപ്പിക്കുന്നതായി പരാതി പറയുന്നത്. രാത്രി റോഡില്‍ ഇറക്കിവിട്ട കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത മാതാപിതാക്കളാണ് ഇവരെ കോണ്‍വെന്റില്‍ കൊണ്ടുവന്നാക്കിയത്. എന്നാല്‍ ദിവസവും ഇക്കാര്യം പറഞ്ഞ് കന്യാസ്ത്രീകള്‍ തങ്ങളെ പീഡിപ്പിക്കുന്നതായി കുട്ടികള്‍ പരാതിപ്പെടുന്നു. ചിലപ്പോഴൊക്കെ തങ്ങളെ കയ്യേറ്റം ചെയ്യാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
"രാത്രിയില്‍ ഫാന്‍ ഇട്ടാല്‍ നിങ്ങളുടെ വീട്ടില്‍കൊണ്ടുവന്നുതന്ന കാശിനല്ല ഫാന്‍ മേടിച്ചതെന്ന് ആക്ഷേപിക്കുമെന്നും ചെറിയ തെറ്റുകള്‍ക്കുപോലും ശാരീരികോപദ്രവമേല്‍പ്പിക്കുമെന്നും കുട്ടികള്‍ പറയുന്നു. ഭക്ഷണത്തില്‍ നിന്ന് പുഴു കിട്ടിയെന്ന് പരാതിപ്പെട്ടപ്പോള്‍ പുഴുവിനെ മാറ്റിയിട്ട് കഴിച്ചോളാനും വേണമെങ്കില്‍ കഴിച്ചാല്‍ മതിയെന്നുമാണ് കന്യാസ്ത്രീകള്‍ പറഞ്ഞത്". പിന്നീടുള്ള ഒരു മാസം കഞ്ഞിയും അച്ചാറും മാത്രമാണ് നല്‍കിയതെന്നും കുട്ടികള്‍ പരാതിപ്പെട്ടു.
മാതാപിതാക്കള്‍ കാണാനെത്തിയപ്പോള്‍ "ഒന്നും പഠിക്കാത്ത ഇവരെയൊക്കെ എന്തിനാ ഇവിടെ നിര്‍ത്തിയിരിക്കുന്നത്. കല്യാണം കഴിപ്പിച്ചു വിട്ടുകൂടേ" എന്ന് ചോദിച്ചുവെന്നും കുട്ടികളിലൊരാള്‍ പരാതിപ്പെട്ടു. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെയുള്‍പ്പെടെ ശാരിരികോപദ്രവമേല്‍പ്പിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു.
രാത്രിയില്‍ കോണ്‍വെന്റില്‍ നിന്നും ഇറങ്ങിയ ഇരുപത് കുട്ടികള്‍ നടുറോഡില്‍ നിന്ന് കരയുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ഒടുവില്‍ പൊലീസെത്തി കന്യാസ്ത്രീകള്‍ ഇനി യാതൊന്നും ചെയ്യിലെലന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് കുട്ടികള്‍ കോണ്‍വെന്റിലേക്ക് പോയത്.
https://www.facebook.com/Malayalivartha