സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി ഗുളികകളും വില്‍പ്പന നടത്തിവന്ന സംഘം പിടിയിലായി

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി ഗുളികകളും വില്‍പ്പന നടത്തിവന്ന അഞ്ച് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം കരിമഠം കോളനി സ്വദേശിയും ഇപ്പോള്‍ കാട്ടാക്കട പൂവച്ചല്‍, ഉണ്ടാപ്പറയ്ക്ക് സമീപം താമസക്കാരനുമായ ഷറഫുദ്ദീന്‍ (31), കഞ്ചാവ് വില്‍പ്പന നടത്തിയതിനും ലഹരി ഗുളികകള്‍ എത്തിച്ച് വില്പന നടത്തിയതിനും തിരുവല്ലം പുഞ്ചക്കരി വെട്ടുവിള മേലെപുത്തന്‍ വീട്ടില്‍ ആനന്ദ് (20), മണക്കാട് എ.ആര്‍.എ 170/1 മഞ്ചു നിവാസില്‍ അജിത് (22) , തിരുവനന്തപുരം സിറ്റിയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കഞ്ചാവ് ഉള്‍പ്പെടെ വിറ്റിരുന്ന നെടുമങ്ങാട് അരുവിക്കര ലക്ഷംവീട് വീട്ടില്‍ രഘു (49), അരുവിക്കര അക്ഷയ നഗറില്‍ 18ല്‍ താമസിക്കുന്ന സജു. എസ് എന്നിവരെയും സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.
ഷറഫുദ്ദീനെ 1.200 കിലോ കഞ്ചാവുമായി പൂവച്ചല്‍ ഭാഗത്ത് നിന്നാണ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട് തേനി, കമ്പം ഭാഗങ്ങളില്‍ നിന്നും ലഹരി മരുന്നുകളും കഞ്ചാവും കേരളത്തില്‍ എത്തിച്ച് സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ . മാസങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട് തേനിയില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതിന് പിടിക്കപ്പെട്ട് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ശേഷം ജയില്‍ മോചിതനായിട്ടാണ് വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു .
വിഴിഞ്ഞം കോവളം പ്രദേശങ്ങളിലെ സ്‌കൂളുകള്‍ കേന്ദീകരിച്ച് വിദ്യാര്‍ത്ഥിള്‍ക്ക് ലഹരി ഗുളിക വില്‍പ്പന നടത്തി വന്നതിനാണ് ആനന്ദ് ,അജിത് എന്നിവര്‍ പിടിയിലായത് .ഇവരില്‍ നിന്നും 130 നൈട്രോ സിപാം ഗുളികകളും ഇവ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. പ്രതികളില്‍ നിന്നും ലഹരിമരുന്ന് വില്ലന ചെയ്യുന്നവരുടെ കൂടുതല്‍ വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കി തുടരുമെന്നും സി.ഐ. വൈ.ഷിബു അറിയിച്ചു.
https://www.facebook.com/Malayalivartha