തനിക്കെതിരായ കേസിന് പിന്നില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയാണോ എന്നതിന് തെളിവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തനിക്കെതിരായ കേസിന് പിന്നില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയാണോ എന്നതിന് തെളിവില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. മനോരമന്യൂസിന്റെ നേരെ ചൊവ്വയില്‍ ജോണിലൂക്കോസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോണ്‍ കെണി കേസില്‍ ശരിക്കും ഇര താനാണെന്നും മന്ത്രി വെളിപ്പെടുത്തി. എ.കെ ശശീന്ദ്രനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയ മഹലക്ഷ്മി തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ട് ജോലിക്കാരിയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് മന്ത്രി പ്രതികരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമോ എന്നതിനെ കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha