മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ട യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ. ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടന്‍ ശമീര്‍ (34) ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. വിദേശത്തായിരുന്ന ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് മന്ത്രിയുടേതെന്ന രീതിയില്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ചത്.
ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മന്ത്രിയുടെ ഓഫീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ പ്രചരിപ്പിച്ചയാള്‍ വിദേശത്ത് ആണെന്ന് കണ്ടെത്തി. ഇയാള്‍ നാട്ടിലേക്ക് മടങ്ങാനായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി തിരുവനന്തപുരം ഹൈടെക് സെല്ലിലേക്ക് കൊണ്ടുവന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha