പ്രതിപക്ഷ നേതാവിനെ ഉത്തരം മുട്ടിച്ച വൈറൽ വീഡിയോ നായകൻ ആന്‍ഡേഴ്സണ്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു

ശ്രീജിത്ത് സമരത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കയര്‍ത്ത ആന്‍ഡേഴ്സണ്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിട്ടായിരിക്കും ആന്‍ഡേഴ്സണ്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക. സഹോദരന്റെ മരണത്തില്‍ നീതി ലഭിക്കാനായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്ത അവസരത്തില്‍ സന്ദര്‍ശിക്കാനായി എത്തിയ രമേശ് ചെന്നിത്തലയോട് ഏതാനം ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് ആന്‍ഡേഴ്സണെ ശ്രദ്ധേയനാക്കിയത്.
തിരുവനന്തപുരത്ത് സമരം തുടരുന്ന ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചതെന്നും, ഒരു ദിവസമെങ്കിലും തനിക്ക് വേണ്ടി പ്രചരണത്തിനായി ചെങ്ങന്നൂര്‍ എത്തുമെന്നുമാണ് പറഞ്ഞതെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. പൊതുജനങ്ങളെ വിഡ്ഢികളാക്കി, ആരാണ് പൊതുജനമെന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ് ആന്‍ഡേഴ്സണിന്റെ വാദം. സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രചരണം നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് ആന്‍ഡേഴ്സണിന്റെ നിലപാട്.
https://www.facebook.com/Malayalivartha