ലക്ഷ്യം ഒന്ന് മാര്‍ഗം രണ്ട്... തന്റെയും രജനിയുടെയും രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് കമല്‍ ഹാസന്‍ മനസ് തുറക്കുന്നു

സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് നിന്ന ഏറ്റവും വലിയ ഊഹാപോഹത്തിന് അറുതി വരുത്തി സുഹൃത്തും സഹതാരവുമായ കമല്‍ ഹാസന്‍. ഞങ്ങളുടെ സമീപനങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ മാധ്യമങ്ങള്‍ പറയുന്നത് പോലെ രജനിയുടെ നിറം ഒരിക്കലും കാവിയോ എന്റേത് ചുവപ്പോ അല്ലയെന്ന് കമല്‍ ഹാസന്‍ സ്ഥിതീകരിച്ചു.
അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു കമലിന്റെ വെളിപ്പെടുത്തല്‍. ചുവപ്പ് എന്റെ മുഖഛായയല്ല, രജനിയുടേത് കാവിയുമല്ല. അത്തരമൊരു സഖ്യത്തിന് സാധ്യതയുമില്ലെന്ന് കമല്‍ പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. എന്റെ സിനിമകള്‍ എന്റെ സഹപാഠികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. രാഷ്ട്രീയത്തിലും അങ്ങനെ തന്നെയായിരിക്കും. പക്ഷേ രജനികാന്തുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
ഡിസംബര്‍ 31ന് ഒരാഴ്ച നീണ്ട ആരാധക സമ്മേളനത്തിന് ശേഷമായിരുന്നു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളില്‍ നിന്നും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് രജനി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റിലൂടെ പാര്‍ട്ടിയിലേയ്ക്ക് അംഗങ്ങളെ ചേര്‍ക്കുന്ന നടപടികള്‍ പുരോഗമിച്ച് വരുകയാണ്. മയ്യം വിസില്‍ എന്ന സംവിധാനത്തിലൂടെ അഴിമതികളെക്കുറിച്ച് അറിയിക്കാവുന്ന സംവിധാനവുമായി കമലുമെത്തി. എന്നാല്‍ ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രഖ്യാപനത്തിന് മുന്‍പ് തമിഴ്‌നാട് യാത്ര നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha