നഴ്സുമാരുടെ സമരം ശക്തമാകുന്നു; കെ.വി.എം ആശുപത്രിക്ക് മുമ്പില്‍ നഴ്സുമാർ ദേശീയപാത ഉപരോധിക്കുന്നു

ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു. 170 ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് കൂട്ടാക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കെ.വി.എം ആശുപത്രിക്ക് മുന്നിലെ ദേശീയപാത നഴ്സുമാർ ഉപരോധിച്ചു. ഇതേതുടർന്ന് പോലീസുമായി നേരിയ സംഘർഷവും ഉണ്ടായി.
മാനേജ്മെന്റിന്റെ നിഷേധാത്മക സമീപനത്തിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് യുഎൻഎ. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി മാനേജ്‍മെന്റുമായി മന്ത്രിമാർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. മന്ത്രി ഡോ.തോമസ് ഐസകും മന്ത്രി പി. തിലോത്തമനും ഒന്നിലേറെ തവണ ചർച്ച നടത്തിയെങ്കിലും മാനേജ്മെന്‍റ് അയഞ്ഞില്ല.
ശമ്പളപരിഷ്കരണ നടപടിപ്രകാരം 2013 മുതലുള്ള കുടിശ്ശികയായ 3.5 കോടിയോളം നൽകാനുള്ളതിനാൽ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.
https://www.facebook.com/Malayalivartha