പമ്പാതീരം ഇനി പ്രാർത്ഥനാപൂർണ്ണം ;123-ാമത് മാരമണ്‍ കണ്‍വന്‍ഷന് തുടക്കമായി

123-ാമത് മാരമണ്‍ കണ്‍വന്‍ഷന് കോഴഞ്ചേരി പമ്പാ മണപ്പുറത്ത് തുടക്കമായി. മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
പത്മഭൂഷണ്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സാന്നിധ്യത്തിലായിരുന്നു പ്രാരംഭ ചടങ്ങുകള്‍ നടന്നത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും വിവിധ സാമൂഹിക സാംസ്കാരിക നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദൈവശാസ്ത്ര പണ്ഡിതരും സുവിശേഷ പ്രാസംഗികരും കണ്‍വന്‍ഷന്റെ ഭാഗമാകും. ഈ മാസം പതിനെട്ടാം തീയതി വരെയാണ് കണ്‍വെന്‍ഷന്‍.
https://www.facebook.com/Malayalivartha