ഇന്ന് സിപിഎം ഹര്‍ത്താല്‍

പുളിയഞ്ചേരിയില്‍ സിപിഎം ആര്‍എസ്എസ് പ്രവര്‍ത്തക്കര്‍ ഏറ്റുമുട്ടി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റുതിനെ തുടര്‍ന്ന് സിപിഎം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു.
പുളിയഞ്ചേരി കെടിഎസ് വായനശാലയില്‍ ഇരുന്നവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവത്തില്‍ പരുക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ ഓര്‍ക്കാട്ടേരിയില്‍ ഇന്ന് ആര്‍എംപിയും ഹര്‍ത്താല്‍ ആചരിക്കും. ആര്‍എംപി ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഓര്‍ക്കാട്ടേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ആര്‍എംപി ആഹ്വാനം ചെയ്തത്.
ലോക്കല്‍ സെക്രട്ടറിയടക്കം നാല് ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എംപി നേതൃത്വം ആരോപിച്ചു.
https://www.facebook.com/Malayalivartha