ഇത് താക്കീത്... മന്ത്രിമാര്‍ ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് പിണറായി

ആഴ്ചയില്‍ അഞ്ചു ദിവസണമെങ്കിലും മന്ത്രിമാര്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മന്ത്രിമാര്‍ എല്ലാവരും എത്താത്തതിനെ തുടര്‍ന്ന് മന്ത്രിസഭായോഗം മറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി താക്കീത് നല്‍കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ക്വാറം തികയാത്തതു മൂലം മാറ്റിവെച്ച പ്രത്യേക മന്ത്രിസഭ യോഗം ഇന്ന് നടന്നു. മന്ത്രിമാര്‍ പങ്കെടുക്കാത്തതിനാല്‍ തീരുമാനമെടുക്കാനാകാതെ വന്ന ഓര്‍ഡിനന്‍സുകളാണ് പ്രത്യേക മന്ത്രിസഭയോഗം ഇന്ന് പരിഗണിക്കുന്നത്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാര്‍ മാത്രമാണ് പങ്കെടുത്തത്. ക്വാറം തികയാത്തതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നത് മുഖ്യമന്ത്രിതന്നെ ഇടപെട്ട് മാറ്റിവെക്കുകയായിരുന്നു. മന്ത്രിമാര്‍ എത്താത്തതിനാല്‍ തീരുമാനമെടുക്കാനാവാതെ മന്ത്രിസഭ പിരിയേണ്ടിവന്നത് സംസ്ഥാന ചരിത്രത്തിലെ അപൂര്‍വ സംഭവമായിരുന്നു.
പൊതുപരിപാടികളില്‍ പങ്കെടുക്കാനും മറ്റുമായി 12 മന്ത്രിമാര്‍ മന്ത്രിസഭയോഗം ഉപേക്ഷിച്ചുപോയത് വിവാദമാവുകയും ചെയ്തു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം മുഖ്യമന്ത്രിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു എന്നാണ് മന്ത്രിമാരില്‍ ചിലര്‍ നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha