ഒഞ്ചിയത്ത് സി.പി.എം നേതൃത്വത്തില്‍ ആര്‍.എം.പി പ്രവര്‍ത്തകരുടെ വീടും ഓഫീസും ആക്രമിക്കുന്നെന്ന് കെ.കെ. രമ

കോഴിക്കോട് ഒഞ്ചിയത്ത് ആര്‍.എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെ അപായപ്പെടുത്താന്‍ സി.പി.എം ശ്രമമെന്ന് ആക്ഷേപം. സി.പി.എം ക്രിമിനലുകള്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കേരളത്തിന്റെ ജനാധിപത്യ സമൂഹം ഇടപെടണമെന്ന് ആര്‍.എംപി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ എതാനും ദിവസങ്ങളായി തുടര്‍ച്ചയായ ആക്രമണ പരമ്പരകളാണ് സി.പി.എം അഴിച്ചുവിട്ടത്. സര്‍വകക്ഷി യോഗം സമാധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും സി.പി.എം ആക്രമണങ്ങള്‍ തുടരുകയായിരുന്നു. ആര്‍.എംപി നേതാക്കളായ ജയനേയും എ.കെ ഗോപാലനേയും ആക്രമിച്ച സി.പി.എമ്മുകാര്‍ സ്ഥലത്തെ ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന എന്‍. വേണുവിനെ അപായപ്പെടുത്താന്‍ സി.പി.എം നേതൃത്വം നടത്തിയ ആസൂത്രിത നീക്കമാണ് നടത്തിയത്.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമെത്തിയാണ് വേണുവിനെ ഉള്‍പ്പെടെ രക്ഷപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു ശേഷം കേരളത്തിന്റെ പൊതുസമൂഹം ഒഞ്ചിയത്തേക്ക് വരികയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ടി.പിയെ കൊലപ്പെടുത്തിയതിന് സമാനമായ സാഹചര്യമാണ് സി.പി.എം ക്രിമിനലുകള്‍ ഇപ്പോള്‍ ഒഞ്ചിയത്ത് സൃഷ്ടിക്കുന്നത്. നിരവധി ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ രാത്രി വൈകിയും ആക്രമണങ്ങള്‍ തുടരുകയാണ്. ജനാധിപത്യ വകാശങ്ങള്‍ സാധ്യമാക്കാനും സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്താനും കേരളത്തിന്റെ ജനാധിപത്യ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha