ഇസഡ് കാറ്റഗറി സുരക്ഷയില്‍ ഇരുന്നു കൊണ്ടാണ് രാജ്യസുരക്ഷക്ക് ആര്‍.എസ്.എസുകാരെ രംഗത്തിറക്കുന്നത്; മൂന്ന് ദിവസമല്ല, മൂന്ന് വര്‍ഷം പരിശീലിപ്പിച്ചാലും രാജ്യത്തിന് വേണ്ടി ആര്‍.എസ്.എസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല

ഇന്ത്യൻ സൈന്യത്തെ അവഹേളിച്ച ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇസഡ് കാറ്റഗറി സുരക്ഷയില്‍ ഇരുന്നു കൊണ്ടാണ് രാജ്യസുരക്ഷക്ക് ആര്‍.എസ്.എസുകാരെ രംഗത്തിറക്കാമെന്ന് മോഹന്‍ഭാഗവത് വീമ്പിളക്കുന്നത്. മൂന്ന് ദിവസമല്ല, മൂന്ന് വര്‍ഷം പരിശീലിപ്പിച്ചാലും രാജ്യത്തിന് വേണ്ടി ആര്‍.എസ്.എസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
1925 കാലത്ത് രൂപീകരിച്ച ആര്‍.എസ്.എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബ്രിട്ടീഷുകാരെ പുകഴ്ത്തുകയും പലവട്ടം മാപ്പെഴുതികൊടുത്ത് തലയൂരുകയും ചെയ്ത സര്‍വര്‍ക്കറുടെ പിന്‍മുറക്കാര്‍ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. ആയുധ പരിശീലനം അടക്കം നല്‍കി സമാന്തര സേന രൂപീകരിച്ച് രാജ്യത്തിന്റെ സമാധാനത്തെ വെല്ലുവിളിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Z പ്ലസ് കാറ്റഗറി സുരക്ഷയിൽ (60 അംഗ കമന്റോസംഘം) ഇരുന്നാണ് രാജ്യസുരക്ഷയ്ക്ക് ആർ.എസ്.എസുകാരെ രംഗത്തിറക്കാമെന്ന് മോഹൻഭഗവത് വീമ്പിളക്കുന്നത്. മൂന്ന് ദിവസമല്ല മൂന്ന് വർഷം പരിശീലിച്ചാലും രാജ്യത്തിന് വേണ്ടി ആർ.എസ്.എസിന് ഒന്നും ചെയ്യാൻ കഴിയില്ല. 1925 കാലത്ത് രൂപീകരിച്ച ആർ.എസ്.എസ്. സ്വാതന്ത്ര സമരകാലത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബ്രിടീഷുകാരെ പുകഴ്ത്തുകയും പലവട്ടം മാപ്പ് പറഞ്ഞു തലയൂരുകയും ചെയ്ത സവർക്കറുടെ പിന്മുറക്കാർ രാജ്യത്തെ ശിഥിലമാക്കുന്ന കലാപങ്ങളിലാണ് ഏർപ്പെട്ടിട്ടുള്ളത്. ആയുധപരിശീലനം അടക്കം നൽകി സമാന്തര സേന രൂപീകരിച്ചു രാജ്യത്തെ സമാധാനത്തെ വെല്ലുവിളിക്കുകയാണ് ആർ.എസ്.എസ്. ചെയ്യുന്നത്.
ആർ.എസ്.എസ് .നേടിയെടുത്ത കായിക ബലവും ഹുങ്കും കൊണ്ട് ബാബരി മസ്ജിദ് തകർക്കൽ, ഗുജറാത്ത് കലാപം തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങളാണ് ചെയ്തിട്ടുള്ളത്. നിർമാണാത്മകവും രാജ്യത്തിന് ക്ഷേമകരവുമായ ഒരു കാര്യം പോലും ചെയ്തു പാരമ്പര്യമില്ലാത്ത ആർ.എസ് .എസ് ഇപ്പോൾ ജനങ്ങളെയും ആർമിയെയും ഒരേ പോലെ വെല്ലുവിളിക്കുകയും അപമാനിക്കുകയുമാണ് ചെയ്തത്.
രാജ്യത്തിന് പുറമെയുളള ശത്രുക്കളെ നേരിടാമെന്ന വിടുവായത്തം അവസാനിപ്പിക്കണം. വർഗീയമായി മനുഷ്യരെ വേർതിരിച്ചു രാജ്യത്തിനുള്ളിൽ നിങ്ങൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾ നിർത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ബിഹാറിൽ നടത്തിയ പ്രസ്താവന പിൻവലിച്ചു മോഹൻഭഗവത്‍ രാജ്യത്തോട് ക്ഷമ പറയണം.
https://www.facebook.com/Malayalivartha