മോഷിടിക്കാൻ ബന്ധുക്കള്‍ കൈകോർത്തു... മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികൾ... ഒടുക്കം സ്പെഷല്‍ സ്ക്വാഡിന്റെ പിടിയിൽ

പാലാ, തിടനാട്, ഈരാറ്റുപേട്ട, പിറവം പോലീസ് സ്റ്റേഷനതിര്‍ത്തികളിലായി മുപ്പതോളം മോഷണക്കേസുകളില്‍ പ്രതികളായ പൂവത്തോട് കാരമല കോളനിയില്‍ കാരാമലയില്‍ ശ്യാം തങ്കച്ചന്‍ (30), ഇയാളുടെ ഭാര്യാസഹോദരന്‍ പീരുമേട് സ്വദേശിയും ഇപ്പോള്‍ തലയോലപ്പറമ്ബ് മിഠായികുന്നിലെ ഭാര്യാഗൃഹമായ വാവാഉഴത്തില്‍ താമസക്കാരനുമായ രതീഷ് (24) എന്നിവരെയാണ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
സ്പെഷല്‍ സ്ക്വാഡിലെ അംഗങ്ങളായ സുനില്‍കുമാര്‍ , അനില്‍കുമാര്‍, സിനോയ്മോന്‍, ഷെറിന്‍, ജോസ് കുര്യന്‍ തിടനാട് സ്റ്റേഷനിലെ ലെബി, ജയ്മോന്‍ എന്നിവര്‍ ചേര്‍ന്ന് ഞായറാഴ്ച ഭരണങ്ങാനത്തിന് സമീപത്തെ റബ്ബര്‍ത്തോട്ടത്തില്‍നിന്ന് ഇവരെ പിടികുടുകയായിരുന്നു.
പാലായിലും പേട്ടയിലും തിടനാടും ഈ രണ്ടു കേസുകള്‍ വീതമുണ്ട്. രാമപുരം, കൂത്താട്ടുകുളം . മേലുകാവ് സേ്റ്റഷന്‍ പരിധിയില്‍ അടുത്തിടെ നടന്ന തുടര്‍ മോഷണങ്ങള്‍ക്കു പിന്നിലും ഇവരാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha