മുണ്ടക്കയത്ത് മകളെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിന് യുവാവിന്റെയും ബന്ധുവിന്റേയും ആക്രമണം

മുണ്ടക്കയത്ത് മകളെ വിവാഹം ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിന് യുവാവിന്റെയും ബന്ധുവിന്റേയും ആക്രമണം. സംഭവത്തിൽ കൂട്ടിക്കല്‍ സ്വദേശികളായ സുനില്‍, രാജേഷ് എന്നിവര്‍ക്കെതിരെ മുണ്ടക്കയം പോലീസ് കേസെടുത്തു. മകളെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് മണല്‍പ്പാറയില്‍ വിജയന്റെ വീട് ആക്രമിക്കുകയായിരുന്നു ഇരുവരും. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ആക്രമണത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; വിജയന്റെ മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് സുനിലും രാജേഷും വീട്ടിലെത്തിയത്. പറ്റില്ലെന്ന് അറിയിച്ചതോടെ അസഭ്യവര്‍ഷം തുടങ്ങി. പിന്നീട് കൈയ്യേറ്റമായി. മാരകായുധങ്ങളുമായായിരുന്നു ആക്രമണം. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വീട് എറിഞ്ഞ് തകര്‍ത്തു. വിജയനും കുടുംബവും അയല്‍ വീട്ടില്‍ അഭയം തേടിയപ്പോള്‍ അവിടെയെത്തിയും ആക്രമണം തുടര്‍ന്നു. തുടർന്ന് പരിക്കേറ്റ വിജയനും മകന്‍ അരുണും ബന്ധുക്കളായ മറ്റ് ഏഴ് പേരേയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha