ഈ സ്വാമി സാധാരണക്കാരനല്ല... സാറിന്റെ അമ്മാവന്‍ മരിച്ച കാരണം അറിയാമോ? പോലീസുകാരെ വിസ്മയിപ്പിച്ച് ആനന്ദ സ്വാമി

ശാസ്തമംഗലത്തെ കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ വിളിച്ചുവരുത്തിയ തമിഴ് ജോത്സ്യന്‍ പോലീസുകാരെ വിസ്മയിപ്പിച്ചു. സാറിന്റെ ഭാര്യയുടെ അച്ഛന്‍ രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ടുവല്ലേ? അതിന്റെ കാരണം ഇതാണ്... പൊലീസ് സ്‌റ്റേഷനിലെത്തിയ ജ്യോത്സ്യന്‍ ആനന്ദന്‍ കാര്യകാരണ സഹിതം പൊലീസുകാരന്റെ ഭൂതകാലം പറഞ്ഞപ്പോള്‍ മ്യൂസിയം സ്‌റ്റേഷനിലെ പൊലീസുകാര്‍ ഞെട്ടി. ഒരാളില്‍ ഒതുക്കിയില്ല. സന്ദേഹം പ്രകടിപ്പിച്ചവരുടെ ഭൂതവും വര്‍ത്തമാനവും ഭാവിയും ചികഞ്ഞെടുത്തപ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കാര്യം ബോദ്ധ്യമായി ആള് ചില്ലറക്കാരനല്ല.
ശാസ്തമംഗലം പണിക്കേഴ്‌സ് ലെയിനില്‍ സുകുമാരന്‍ നായര്‍ (65), ഭാര്യ ആനന്ദവല്ലി (55), മകന്‍ സനാതനന്‍ (30) എന്നിവരുടെ മരണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് തിരുനല്‍വേലിയില്‍ താമസിക്കുന്ന ജ്യോത്സ്യന്‍ ആനന്ദിനെ വിളിച്ചു വരുത്തി മൊഴി എടുത്തത്. അതിനു കാരണങ്ങള്‍ രണ്ടായിരുന്നു.
ഒന്ന് ജ്യോത്സ്യന് തങ്ങളുടെ പേരിലുള്ള വസ്തുവകകള്‍ നല്‍കണമെന്ന് ആനന്ദവല്ലി സമ്മതപത്രം എഴുതി വച്ചിരുന്നു.രണ്ട് ഈ കുടുംബം ഇടയ്ക്കിടയ്ക്ക് തിരുനല്‍വേലിയില്‍ പോയി ജ്യോത്സ്യനെ കാണുമായിരുന്നു.
മരണത്തില്‍ ദുരൂഹത കടന്നുവന്നതോടെ ജ്യോത്സ്യനെ ചിലരെങ്കിലും വില്ലനായി കണ്ടു. പക്ഷെ, മ്യൂസിയം പൊലീസ് വിളിച്ചപ്പോള്‍ ജ്യോത്സ്യന്‍ വണ്ടിയും പിടിച്ചിങ്ങ് പോന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിനായി രണ്ട് ദിവസം ഇവിടെ കഴിഞ്ഞു. കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്നതിനിടയില്‍ ജ്യോത്സ്യന്റെ പ്രവചന, ഗണന കഴിവിനെ പരിശോധിച്ചവര്‍ക്കാണ് ആള് കിടിലനാണെന്ന് ബോദ്ധ്യമായത്.
മ്യൂസിയം പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുനല്‍വേലിയിലെത്തി ജ്യോത്സ്യനെ പറ്റി അന്വേഷിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തന്റെ പേര്‍ക്ക് സ്വത്ത് എഴുതി വച്ചിരിക്കുന്നതായും ജ്യോത്സ്യന് അറിയില്ലായിരുന്നു. തമിഴ്‌നാട്ടിലെ പല പ്രമുഖരും ആശ്രയിക്കുന്ന ജ്യോത്സ്യനാണ് ആനന്ദ്. നല്ല ആസ്തി അദ്ദേഹത്തിനുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സുകുമാരന്‍നായര്‍ക്കും കുടുംബത്തിനും ഇത്തരത്തിലൊരു അവസാനമുണ്ടാകുമെന്ന് ഗണിക്കാന്‍ ജ്യോത്സ്യന് കഴിഞ്ഞില്ലെന്നാണ് തമാശയായി പൊലീസുകാര്‍ തന്നെ പറയുന്നത്. തനിക്ക് പൊലീസ് സ്‌റ്റേഷന്‍ കയറേണ്ടി വരുമെന്ന് മുന്‍കൂട്ടി കാണാനും ജ്യോത്സ്യന് കഴിയാതെ പോയി.
ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്
കൂട്ടമരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. സനാതനന്‍ കടുത്ത മാനസിക പിരിമുറുക്കത്തിന് ചികിത്സയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ശാസ്തമംഗലത്തെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്നു പേരേയും തൂങ്ങിമരിച്ച നിലയില്‍ ഫെബ്രുവരി മൂന്നിന് രാത്രിയാണ് പൊലീസ് കണ്ടെത്തിയത്. തങ്ങള്‍ മരിക്കുകയാണെന്ന് കാണിച്ച് സുകുമാരന്‍ നായര്‍ പൊലീസിന് കത്ത് അയച്ചിരുന്നു.
https://www.facebook.com/Malayalivartha