ആര്‍.എസ്.എസുകാര്‍ ഊരിപ്പിടിച്ച കത്തികള്‍ക്കും വാളുകള്‍ക്കും നടുവിലൂടെ നടന്ന് വന്ന, ഇന്ദ്രനെയും ചന്ദ്രനെയും വെല്ലാത്ത പിണറായി വിജയന് സ്വന്തം ജില്ലയിലെ സമാധാനം സംരക്ഷിക്കാനാകുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു

ആര്‍.എസ്.എസുകാര്‍ ഊരിപ്പിടിച്ച കത്തികള്‍ക്കും വാളുകള്‍ക്കും നടുവിലൂടെ നടന്ന് വന്ന, ഇന്ദ്രനെയും ചന്ദ്രനെയും വെല്ലാത്ത പിണറായി വിജയന്‍ നാട് ഭരിക്കാന്‍ തുടങ്ങിയ ശേഷം സ്വന്തം ജില്ലയിലെ ക്രമസമാധാനം ഉറപ്പ് വരുത്താന്‍ പോലും അദ്ദേഹത്തിനാകുന്നില്ലെന്ന് അക്രമസംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേരാണ്. അക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസ് കാര്യക്ഷമമായി ഇടപെടാത്തതാണ് വീണ്ടും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
മുഖ്യമന്ത്രി സമാധാനത്തിനായി നേരിട്ട് ഇടപെട്ടിട്ടും സര്‍വകക്ഷിയോഗം വിളിച്ചിട്ടും പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊലപാതക പരമ്പര ആവര്‍ത്തിക്കുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആറു ബി.ജെ പി പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതില്‍ സി.പി.എം പ്രവര്‍ത്തകര്‍ അഞ്ച് കേസുകളില്‍ പ്രതികളി. ബി.ജെ.പിക്കാര്‍ രണ്ടു കേസുകളിലും ഉള്‍പ്പെട്ടു. ഒരു കൊലപാതകത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. സി.ഐ.ടി.യുക്കാരെ കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തത്. കൊല്ലപ്പെടുന്നതത്രയും സാധാരണ പ്രവര്‍ത്തകരും യുവാക്കളുമാണ്.
കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ മാത്രം 61 പേരാണ് കണ്ണൂരില്‍ കൊലക്കത്തിക്ക് ഇരയായതെന്ന് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 29 ബി.ജെ.പി പ്രവര്‍ത്തകരും 25 സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടും.
2010ല്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും 2011ല്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. 2012ല്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും 2013ല്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 2014ല്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കഠാരയ്ക്ക് ഇരയായി. 2015ല്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ജില്ലയില്‍ രാഷ്ട്രീയ കൊലപാതക പരമ്പര അരങ്ങേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം പിണറായിലെ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി ആര്‍.എസ്.എസ് ഇതിന് തുടക്കം കുറിച്ചു. പിന്നാലെ അഞ്ചു ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തിനാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്.
പാടത്തു പണിയെടുക്കുന്നവര്‍ക്ക് വരമ്പത്ത് കൂലി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം അണികള്‍ക്ക് ആവേശം പകര്‍ന്നപ്പോള്‍ അതേ നാണയത്തില്‍ ബി.ജെ.പി നേതാവ് എം.ടി രമേശ് തിരിച്ചടി നല്‍കി എരിതീയില്‍ എണ്ണയൊഴിച്ചു. ഇതോടെ ജില്ലയിലുടനീളം കൊലപാതകം അരങ്ങേറി. പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകരായ ധന്‍രാജ്,കൂത്തുപറമ്പിലെ മോഹനന്‍, ബി.ജെ.പി പ്രവര്‍ത്തകരായ അന്നൂരിലെ രാമചന്ദ്രന്‍, തില്ലങ്കേരിയിലെ വിനീഷ്, പിണറായിലെ രമിത്ത്, തലശ്ശേരി അണ്ടല്ലൂരിലെ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ കക്കംപാറയിലെ പുരുഷോത്തമന്‍, കൊട്ടിയൂരിലെ ശ്യാമ പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനായ എടയന്നൂരിലെ ശുഹൈബ് എന്നിവരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha