ചെക്ക് കേസ് ഒത്തു തീര്‍ന്നതിന് മധ്യസ്ഥത വഹിച്ചത് രവി പിള്ളയെന്ന് റിപ്പോര്‍ട്ടുകള്‍, മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി മര്‍സൂഖി കിട്ടാനുള്ള പണം വാങ്ങിയെടുത്തു, അനാവശ്യചര്‍ച്ചകളെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിമര്‍ശിച്ച് മര്‍സൂഖി കേരളം വിട്ടു,ബിനോയ്ക്ക് ഇനി സുഖിക്കാം

ബിനോയി കോടിയേരിക്കെതിരായ ദുബായിലെ ചെക്ക് കേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുല്ല അല്‍ മര്‍സൂഖി കോടതിയില്‍ സമര്‍പ്പിച്ച പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്കിന് തുല്യമായ 1.72 കോടി രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് സൂചന. കേസ് മര്‍സൂഖി പിന്‍വലിക്കുന്നതോടെ ബിനോയ് കോടിയേരിക്കെതിരായ യാത്രാ.
'ബിനോയി കോടിയേരിക്കെതിരായ ദുബായിലെ ചെക്ക് കേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുല്ല അല്‍ മര്‍സൂഖി കോടതിയില്‍ സമര്‍പ്പിച്ച പത്തുലക്ഷം ദിര്‍ഹത്തിന്റെ ചെക്കിന് തുല്യമായ 1.72 കോടി രൂപ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് സൂചന. ചെക്ക് കേസുകള്‍ ദുബായില്‍ സാധാരണമെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മര്‍സൂഖി പറഞ്ഞു.
കേരളത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ താന്‍ വന്നിട്ടില്ല. എല്ലാ വര്‍ഷവും കേരളത്തില്‍ വരാറുണ്ട്. മലയാളികളുമായി നല്ല ബന്ധമാണുള്ളതെന്നും മര്‍സൂഖി പറഞ്ഞു. പ്രവാസി മുതലാളിയായ രവി പിള്ളയാണ് മര്‍സൂഖിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയത്.
കാസര്‍ഗോട്ടുക്കാരനായ വ്യവസായി പണം മര്‍സൂഖിക്ക് നല്‍കുകയും ചെയ്തു. സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായ കാസര്‍ഗോട്ടുകാരന്‍ സിനിമാ നിര്‍മ്മാതാവുമാണ്. ഇതോടെ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കി.
കേസ് ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന് ബിനോയ് പറയുന്നു. പണം ലഭിക്കാനുണ്ടായിരുന്ന മര്‍സൂഖി കേസ് സ്വയം പിന്‍വലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വളരെ വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞാണ് ബിനോയ് കേരളത്തിലേക്ക് തിരിക്കുന്നത്. എന്നാല്‍ ഏതാണ് ഏഴരക്കോടി രൂപയും മര്‍സൂഖിക്ക് പല ഗഡുക്കളായി കൊടുക്കാമെന്ന് ബിനോയ് ഉറപ്പു നല്‍കി. ആദ്യ ഗഡുവായി 1.72 കോടി കൊടുക്കുകയും ചെയ്തു.
ബിനോയ് വന്‍ തട്ടിപ്പ് നടത്തിയെന്നും 13 കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ടത്. ബിനോയ് യാത്രവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നു.
യാഥാര്‍ത്ഥ്യം വ്യക്തമാക്കി ബിനോയ് തന്നെ പലവട്ടം രംഗത്തെത്തിയിട്ടും മാധ്യമങ്ങള്‍ വിടാന്‍ തയ്യാറായിരുന്നില്ല. യാത്രാവിലക്കില്ലെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വ്യാജപ്രചരണം തുടരുകയായിരുന്നു.
എല്ലാം ചില തെറ്റിദ്ധാരണകളുടെ പുറത്തുണ്ടായതാണെന്നും കൂടിക്കാഴ്ചകളിലൂടെ ഇത് മാറ്റാന്‍ കഴിഞ്ഞെന്നും ബിനോയ് കോടിയേരി പറഞ്ഞു. പണമൊന്നും കൊടുക്കാതെ തന്നെയാണ് ദുബായിലെ ജാസ് ടൂറിസം കമ്ബനിയുടെ സ്‌പോണ്‍സര്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി കേസുകള്‍ പിന്‍വലിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിനോയിക്ക് എതിരേ നല്‍കിയ കേസുകള്‍ പിന്‍വലിച്ചതായി മര്‍സൂഖിയും അറിയിച്ചു. ബിനോയിയുടെ പേരില്‍ കേരളത്തിലെ മാധ്യമങ്ങള്‍ കള്ളപ്രചാരണമാണ് നടത്തിയതെന്ന് ദുബായില്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിക്കുകയും ചെയ്തു. ചെക്ക് കേസുകള്‍ യു.എ.ഇ.യില്‍ സാധാരണസംഭവമാണെന്നും മര്‍സൂഖി പറഞ്ഞു.
https://www.facebook.com/Malayalivartha