ടാറ്റൂ ചെയ്യുമ്പോൾ വേദനിക്കാതിരിക്കാനുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
ടാറ്റൂ ചെയ്യുമ്പോൾ വേദനിക്കാതിരിക്കാനുള്ള അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കോയമ്പത്തൂർ ഉക്കടം സ്വദേശി വിജയ്(21)ആണ് അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിൻ ആംപ്യൂളുകളുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ടാറ്റു വരയ്ക്കുമ്പോൾ ഉപയോഗിക്കുന്നതിൽ ഏറ്റവും വില കൂടിയതാണ് ഈ മയക്കുമരുന്ന്. രു മില്ലി വീതമുള്ള 28 ആംപ്യൂളുകൾക്ക് 1,40,000 രൂപയാണ് വിപണി മൂല്യം. ഒരു കുത്തിവയ്പ്പ് എടുത്താൽ ആറു മണിക്കൂർവരെ ലഹരി നീണ്ടുനിൽക്കുന്ന പെന്റാസോസിന് ഒരു ഡോസിന്റെ വില 5000 രൂപയാണ്. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഷെഡ്യൂൾഡ് എച്ച് വണ്‍ ഇനത്തിൽപ്പെടുന്ന ഈ മയക്കുമരുന്നിന് 250 രൂപ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽ വിലയുള്ളു. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ഇത്തരത്തിലുള്ള മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് നിയമമുണ്ട്. ഇത്തരത്തിലുള്ള മരുന്നുകൾ ഒന്നിന് രണ്ടായിരം എന്ന നിരക്കിലാണ് ബംഗളുരുവിൽ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവരിൽനിന്നും കിട്ടുന്നതെന്ന് പിടിയിലായ യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha