ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേർ പോലീസ് കസ്റ്റഡിയിൽ ; കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചതായി പോലീസ്

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ് അറിയിച്ചു. പേരാവൂർ, ഇരിട്ടി മേഖലകളിൽ പോലീസ് പ്രതികൾക്കായി തെരച്ചൽ ഊർജിതപ്പെടുത്തിയിരുന്നു. ഇരുനൂറോളം പോലീസുകാരാണ് തെരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha