15 കോടി സമ്മാനം വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; തട്ടിപ്പിൽ കുടുങ്ങി വീടുവിട്ട വീട്ടമ്മ തിരിച്ചെത്തി...

ഓൺലൈൻ തട്ടിപ്പിന് ഇരയായതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടിൽ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കൽ വീട്ടിൽ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു. 15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്‌ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിച്ചു. സെപ്‌റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്.
ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നന്പറിലേക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി.
13-ന് അർധരാത്രിയോടെ പ്രേമ വീട് വിട്ടിറങ്ങുകയായിരുന്നു. 14-ന് പുലർച്ചെ കടമ്പഴിപ്പുറത്തുനിന്ന് ഗുരുവായൂർക്കുള്ള ബസിൽ ഇവർ കയറിയതായി സ്ഥലത്തെ ഓട്ടോറിക്ഷാഡ്രൈവർമാരുൾപ്പെടെ കണ്ടിരുന്നു.
പ്രാഥമിക പരിശോധനയില്‍ കൊല്‍ക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേക്കുള്‍പ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി. പണം നഷ്ടമായതോടെ ഇവര്‍ ആകെ മനോവിഷമത്തിലായിരുന്നു. 14ന് രാവിലെ ഗുരുവായൂരില്‍ ബസിറങ്ങിയ അവര്‍ മമ്മിയൂര്‍ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി നല്‍കിയിരുന്നില്ല.
https://www.facebook.com/Malayalivartha