നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് ... സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി

നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയുമായി സര്‍ക്കാര്‍ രംഗത്ത്. സമരം തുടരാനാണ് ബസുടമകളുടെ തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ മുന്നറിയിപ്പ്. ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാരില്ല. സമരം തുടര്‍ന്നാല്‍ ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിന് പോകണ്ടി വരും. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിനെ എത്തിക്കരുതെന്നും മന്ത്രി രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരി പരിഗണനയില്‍ ഇല്ല. നിയമപരമായി വേണമെങ്കില്‍ സര്‍ക്കാരിന് യുദ്ധപ്രഖ്യാപനം നടത്താവുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ അതിലേക്ക് നീങ്ങുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ നടന്ന ചര്‍ച്ചയിലും വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നും 24 വയസ് പരിധി വയ്ക്കണമെന്നുള്ള ബസുടമകളുടെ ആവശ്യവും സര്‍ക്കാര്‍ തള്ളിയിരുന്നു. അതിനിടെ, സമരം നടത്തുന്ന ബസുടമകള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. സമരം നടത്തുന്ന ബസുടമകളുടെ 12 സംഘടനകളില്‍ അഞ്ച് സംഘടനകള്‍ ഇന്ന് തൃശൂരില്‍ യോഗം ചേരുന്നുണ്ട്. സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും.
https://www.facebook.com/Malayalivartha