പത്താം ക്ലാസ് തോറ്റപ്പോള്‍ ബന്ധുക്കള്‍ ഏറെ ദു:ഖിച്ചു; പക്ഷെ താന്‍ തുള്ളിച്ചാടി; ഗോപി സുന്ദറിന് പറയാനുള്ളത്...

പത്താം ക്ലാസ് പരീക്ഷ ഏതൊരാളുടേയും ജീവിതത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ആ ജയം തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് കണ്ട് ദു:ഖിക്കുന്ന ഒരാളുണ്ടിവിടെ. സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍. ജീവിതത്തില്‍ ഏറ്റവും സന്തോഷത്തിന്റേത് എന്ന് തോന്നുന്ന നിമിഷം പത്താം ക്ലാസില്‍ തോറ്റതാണെന്ന് സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍ പറയുന്നു.
അഞ്ചാം ക്ലാസ് മുതല്‍ തന്നെ സംഗീതമാണ് തന്റെ വഴിയാണെന്ന് ഗോപീസുന്ദര്‍ ഉറപ്പിച്ചിരുന്നു. എസ്.എസ്.എല്‍.സി തോറ്റപ്പോള്‍ താന്‍ തകര്‍ന്നു പോയെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അതായിരുന്നു തന്റെ ഏറ്റവും വലിയ പ്രചോദനം. വീട്ടുകാര്‍ക്ക് എല്ലാം വലിയ വിഷമമായി. പക്ഷേ എനിക്ക് ആശ്വാസമായി. കാരണം പത്താം ക്ലാസ് പാസായെങ്കില്‍ എനിക്ക് മുമ്പില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ടായേനെ. തോറ്റപ്പോള്‍ ആരും ഉപദേശത്തിന് വന്നില്ല.
ആവശ്യമില്ലാതെ ഞാന്‍ എന്തിനാണ് കെമിസ്ട്രിയും മാത്‌സും പഠിക്കുന്നത്. എന്തിനാണ് എന്റെ തലച്ചോറ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. മ്യൂസിക് കോളേജിലാണ് ഞാന്‍ പഠിച്ചത്. മദ്രാസ് ഗവണ്‍മെന്റ് മ്യൂസിക് കോളേജില്‍ എട്ടാം ക്ലാസ് പാസായാല്‍ മതിയായിരുന്നു. അവിടെ എനിക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റി. എന്റെ ഒരു സാറിന്റെ ജീവിതം കണ്ടപ്പോഴാണ് അവിടെ നിന്ന് നിര്‍ത്തിപ്പോയത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് കുഞ്ഞായിരുന്നപ്പോള്‍ അമ്മ പാടി തന്ന പാട്ടാണ്. കണ്ണും പൂട്ടി ഉറങ്ങുക നീയെന്‍. ഞാന്‍ ജീവിതത്തില്‍ ആദ്യമായി കേട്ട പാട്ടാണ് അത്.
ഇപ്പോള്‍ ഞാന്‍ സെലക്ടീവ് ആണ്. വരുന്ന എല്ലാ വര്‍ക്കും ഏറ്റെടുക്കാറില്ല. പണത്തിന് നല്ല പ്രാധാന്യമുണ്ട്. ബിസിനസ് തെറ്റല്ല. കലാകാരന്‍ ആയതുകൊണ്ട് എനിക്ക് ആരും ഒന്നും സൗജന്യമായി തരില്ല. കലകൊണ്ട് ജീവിക്കാന്‍ സാധിക്കണം. അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. എപ്പോഴും നമുക്ക് വര്‍ക്ക് ഉണ്ടാകണമെന്നില്ല. അപ്പോള്‍ പണമുണ്ടാക്കുന്ന സമയത്ത് പരമാവധി ഉണ്ടാക്കുക.
https://www.facebook.com/Malayalivartha