മൊബൈൽ പോക്കറ്റിൽ വയ്ക്കുന്നവർ സൂക്ഷിക്കുക; ആലപ്പുഴയിൽ പോക്കറ്റിലിരുന്ന റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു

പോക്കറ്റിലിരുന്ന റെഡ്മി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. ആലപ്പുഴ വണ്ടന്താനം കുറവൻതോട് സ്വദേശിയായ സവാദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രാർഥന കഴിഞ്ഞ് പള്ളിയിൽനിന്നുമിറങ്ങിയ സവാദ് ഫോൺ ഉപയോഗിച്ചശേഷം പോക്കറ്റിലിടുകയായിരുന്നു. പെട്ടെന്ന് പുക വന്നതിനെത്തുടർന്ന് പുറത്തേയ്ക്കിട്ടപ്പോഴേക്കും ഫോൺ കത്തി നശിച്ചിരുന്നു. പൊട്ടിത്തെറിയില്‍ സവദിന്‍റെ തുടയ്ക്ക് പൊള്ളലേറ്റു. പോക്കറ്റിലുണ്ടായിരുന്ന പഴ്‌സും കത്തിനശിച്ചു. ഫോണ്‍ പൊട്ടിത്തെറിച്ച കാര്യം കമ്പനിയുടെ സര്‍വീസ് സെന്ററിലെത്തി പരാതിപ്പെട്ടു.
കത്തിയ ഫോണിന്റെ അവശിഷ്ടങ്ങള്‍ സര്‍വീസ് സെന്റര്‍ വാങ്ങിവയ്ക്കുകയും സവാദിന്റെ പരാതി സ്വീകരിക്കുകയും ചെയ്തു. പരാതി കൊടുത്ത് പുറത്തേക്കിറങ്ങിയ തനിക്ക് ഏജന്‍സി കത്തിയ ഫോണിന് പകരം പകരം മറ്റൊരു ഫോണ്‍ തരാമെന്നും പരാതിയുമായി മുന്നോട്ട് പോകണ്ടെന്നും വാഗ്ദാനം ചെയ്തുവെന്ന് സവാദ് പറഞ്ഞു.
https://www.facebook.com/Malayalivartha