Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

ഷുഹൈബ് വധം സി.പി.എം അന്വേഷിക്കുമെന്ന് പി.ജയരാജന്‍, ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി

21 FEBRUARY 2018 02:29 PM IST
മലയാളി വാര്‍ത്ത

ഷുഹൈബ് വധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസിനെ തള്ളി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഭവത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്നും അതിന് ശേഷം കുറ്റക്കാരെങ്കില്‍ നടപടിയെടുക്കും. ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല. പൊലീസ് പലരേയും പ്രതികളാക്കും. കൃത്യത്തില്‍ പങ്കെടുത്ത സി.പി.എം അംഗങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കും. അവര്‍ യഥാര്‍്ത്ഥ പ്രതികളോണോ എന്ന് അന്വേഷിക്കും. അതിന് ശേഷമായിരിക്കും നടപടിയെന്നും ജയരാജന്‍ പറഞ്ഞു.

സമാധാനം യോഗം ബഹിഷ്‌ക്കരിച്ചത് കോണ്‍ഗ്രസിന്റെ നാടകമാണെന്നും ജയരാജന്‍ വ്യക്തമാക്കി. സമാധാനം തകര്‍ക്കാനുള്ള ശ്രമമാണിത്. സാമാധാന ചര്‍ച്ചയ്ക്ക് വന്നവര്‍ അതിന് ശേഷമല്ലേ മറ്റ് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടതെന്നും ജയരാജന്‍ ചോദിച്ചു. കണ്ണൂര്‍ ജില്ലാ നേതൃത്വവും സംസ്ഥാനനേതൃത്വവും തമ്മില്‍ അടുത്തകാലത്തുണ്ടായ അകല്‍ച്ച വ്യക്തമാക്കുന്നതാണ് ജയരാജന്റെ പ്രസ്താവന.

സംസ്ഥാനതല പ്രവര്‍ത്തനത്തിന് എം.വി ജയരാജനും ഇ.പി ജയരാജനും എത്തിയതോടെ കണ്ണൂരിലെ പാര്‍ട്ടി പി.ജയരാജന്റെ കയ്യിലാണ്. ഇതില്‍ പിണറായി അടക്കമുള്ളവര്‍ക്ക് അത്ര രസിച്ചിട്ടില്ല. ജയരാജന്‍ വ്യക്തിപൂജ നടത്താന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് സംസ്ഥാന സമിതി ശാസിച്ചത് ഇതിന്റെ ഭാഗമായായിരുന്നു. ജയരാജനെ പ്രകീര്‍ത്തിച്ചുള്ള ഫഌക്‌സുകളും വീഡിയോ ആല്‍ബങ്ങളും ജില്ലയില്‍ ഇറങ്ങിയിരുന്നു.

പിണറായി കണ്ണൂരില്‍ പങ്കെടുത്ത ചടങ്ങില്‍ സ്വാഗതം പറഞ്ഞ പി.ജയരാജന് കൂടുതല്‍ കയ്യടി കിട്ടിയത് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിരുന്നു. അതോടെയാണ് ജയരാജനെ ഒതുക്കാന്‍ ശ്രമം തുടങ്ങിയത്. കണ്ണൂരില്‍ നിന്നുള്ളവര്‍ തന്നെയാണ് സംസ്ഥാന കമ്മിറ്റിയല്‍ പി.ജയരാജനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇ.പി ജയരാജനും എം.വി ജയരാജനും പിണറായിയും അടക്കം പി.ജയരാജനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ നോക്കിയെങ്കിലും ജനപിന്തുണ ഭയന്ന് പിന്‍മാറുകയായിരുന്നു. ഷുഹൈബ് വധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി പി.ജയരാജന്റെ വലംകൈയ്യാണ്. അതിനാലാണ് പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പി.ജയരാജന്‍ പരസ്യമായി പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂട്ടാൻ വഴി കടത്ത്, ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും വീടുകളിൽ റെയ്ഡ്  (3 minutes ago)

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (5 minutes ago)

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...  (19 minutes ago)

841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി  (27 minutes ago)

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം  (49 minutes ago)

ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല  (1 hour ago)

സെന്‍സെക്സ് 240 പോയിന്റ് താഴ്ന്നു...  (1 hour ago)

പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും  (1 hour ago)

കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം  (1 hour ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (2 hours ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (2 hours ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (2 hours ago)

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ അപേക്ഷ സുപ്രീംകോടതി തള്ളി....  (2 hours ago)

കൊല്ലത്തേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ വാരാന്ത്യ സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

Malayali Vartha Recommends