വിവാഹ വീഡിയോഗ്രാഫറുടെ ലീലകൾ കണ്ട് ഞെട്ടലോടെ നവവധുമാർ; വിവാഹ വീഡിയോയില്‍ നിന്നും ഫോട്ടോകള്‍ അടര്‍ത്തി മാറ്റി മോര്‍ഫ്‌ചെയ്ത് നഗ്നചിത്രമാക്കി ബ്ലാക്ക്മെയിലിംഗ്

വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ഭീഷണിപ്പെടുത്തുന്നു. സ്റ്റുഡിയോ ജീവനക്കാരനെതിരെ സ്ത്രീകളുടെ പരാതി. കോഴിക്കോട് വടകരയിലാണ് പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
നാല്പ്പതിനായിരത്തിലധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്റര്‍ ഒളിവിലാണ്. വിവാഹ ഫോട്ടോ എടുക്കുന്ന തിരക്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മൊബൈലിലും പകര്‍ത്തി പ്രത്യേക ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചാണ് വിരുതന്‍ പണിപറ്റിക്കുന്നത്.
ഇത്തരത്തില്‍ ശേഖരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കമ്ബ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തി ഫോട്ടോയില്‍ നഗ്ന ചിത്രങ്ങള്‍ കൂട്ടിചേര്‍ത്താണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നത്. നേരിട്ടറിയാവുന്നവരുടെ ചിത്രങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും.
ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകളില്‍ ഒരേ അവുഭവം ഉണ്ടായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തതായി പരാതിയുണ്ട്. മുന്‍പ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമില്ലെന്നാണ് ആക്ഷേപം
https://www.facebook.com/Malayalivartha