ജയില്‍ സുരക്ഷ ഒരുക്കാന്‍ 120 പുരുഷന്മാര്‍ക്കൊപ്പം ഏകവനിതയും...

ജയില്‍ സുരക്ഷ ഒരുക്കാന്‍ 120 പുരുഷന്മാര്‍ക്കൊപ്പം ദീപയും. ശനിയാഴ്ച പൂജപ്പുര മൈതാനിയില്‍ നടന്ന അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡിലാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ കെ.പി. ദീപ മാറിയത്. പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത 121 പേരില്‍ ഏക വനിതയായിരുന്നു ദീപ. ആറ് പ്ലാറ്റൂണുകളായി സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നെങ്കിലും എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ദീപയിലായിരുന്നു.
പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലും താരമായത് തന്റെ ജില്ലക്കാരിതന്നെ. മാതാവിന്റെ പാസിങ് ഔട്ട് പരേഡ് കാണാന്‍ മകള്‍ മൂന്ന് വയസ്സുകാരി നിയുക്തയും ഭര്‍ത്താവ് സജിത്തും എത്തിയിരുന്നു. പരേഡിനുശേഷം ഔദ്യോഗികവേഷത്തില്‍ മകളെ എടുത്ത് മുത്തം നല്‍കുന്ന മാതാവിനെ എല്ലാവരും കൗതുകത്തോടെയാണ് വീക്ഷിച്ചതും.
https://www.facebook.com/Malayalivartha