ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും വ്യാജ ആരോപണങ്ങളും വര്‍ഗീയ വിദ്വേഷങ്ങളും പ്രചരിപ്പിക്കുന്നു

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ ബോര്‍ഡുകള്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥാപിക്കുന്നതിനെ ചൊല്ലി സി.പി.എം- ബി.ജെ.പി തര്‍ക്കം രൂക്ഷം. ഭരണത്തിന്റെ മറവില്‍ സി.പി.എം ഗുണ്ടായിസം കാണിക്കുകയാണെന്ന് ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് ബോര്‍ഡുകളും ചുമരെഴുത്തുകളും ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളിലും ചുമരുകളിലും സ്ഥാപിച്ചതിനും എഴുതിയതിനും ശേഷം യാഥാര്‍ത്ഥ്യം മറച്ചുവെച്ച് സി.പി.എം ഗുണ്ടായിസം ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ എന്നു പറഞ്ഞ് ജനത്തെ തമ്മിലടിപ്പിക്കാന്‍ നുണപ്രചരണം നടത്തുകയാണെന്ന് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
സി.പി.എമ്മിനെയും ആര്‍.എസ്.എിനെയും പോലുള്ള വര്‍ഗ്ഗിയ, വഞ്ചകരുടെ വ്യാജ പ്രചരണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും എല്‍.ഡി.എഫ് പ്രാദേശിയ നേതൃത്വം വ്യക്തമാക്കി. അതേസമയം ദേവസ്വം ബോര്‍ഡ് സ്വത്തുക്കള്‍ സി.പി.എമ്മിന് സ്വന്തമാണോ എന്ന് ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ചെങ്ങന്നൂരിലെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ അനുവാദത്തോടെയാണ് ഇത് നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു. ചെങ്ങന്നൂര്‍ ഭഗവതി തൃപ്പൂത്തായതിനെ അധിക്ഷേപിച്ച് ഫെയിസ്ബുക്ക് പോസ്റ്റിട്ട സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ ക്ഷേത്രത്തില്‍ വോട്ട് ചോദിക്കാന്‍ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ എത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ആര്‍.എസ്.എസ് അഴിച്ചുവിടുന്നുണ്ട്.
വികസനവും രാഷ്ട്രീയവും പറയാനില്ലാത്തിനാല്‍ ബി.ജെ.പിയും ആര്‍.എസ്.എസും മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ എല്ലാ പാര്‍ട്ടികളും പ്രചരണ ബോര്‍ഡികള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ ബോര്‍ഡിന്റെ മാത്രം ഫോട്ട് എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിക്കാര്‍ ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തെ കുറിച്ച് വിവാദം ഉണ്ടായപ്പോള്‍ പ്രതികരിക്കാതിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും അയ്യപ്പസേവാ സംഘം നേതാവിനും എതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha