കണ്ണില്ലാത്ത ക്രൂരത. ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു വഴിയരികില്‍ ഉപേക്ഷിച്ച ഗര്‍ഭിണിയുടെ അരയ്ക്കു താഴേയ്ക്കു തളര്‍ന്നു പോയി.

മലപ്പുറം: സമാനതകളില്ലാത്ത ക്രൂരതയുടെ ഞെട്ടിക്കുന്ന സംഭവം നടന്നതു മലപ്പുറത്ത്. പൊന്നാനിയില്‍ ഭര്‍ത്താവു ഗര്‍ഭിണിയെ ക്രൂരമായി മര്‍ദ്ദിച്ചു വഴിയരികില്‍ ഉപേക്ഷിച്ച കൊല്ലം സ്വദേശി ജറീനയാണു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് അരയ്ക്കു താഴേയ്ക്കു തളര്‍ന്നു പോയത്. ഇക്കഴിഞ്ഞ 19 നു രാത്രിയായിരുന്നു അയോട്ടിച്ചിറ സ്വദേശി അബ്ദുള്‍ റാസിക്ക് ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു വഴിയില്‍ ഉപേക്ഷിച്ചത്.
നാട്ടുകാര്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു എങ്കിലും കേസ് എടുക്കാതെ പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ഇവരെ പീഡിപ്പിച്ചിരുന്നു എന്നു പറയുന്നു. ഗര്‍ഭിണിയായതിനു ശേഷവും ഈ പീഡനം തുടര്‍ന്നു. സംഭവത്തിനു ശേഷം മൂന്നു തവണ കേസ് കൊടുത്തു എങ്കിലും പോലീസ് കേസ് എടുത്തത് ഒരാഴ്ചയ്ക്കു ശേഷമാണ്. പോലീസിൽ ഉന്നത ബന്ധങ്ങളുണ്ട് അബ്ദുള്‍ റാസിക്കിന്.
https://www.facebook.com/Malayalivartha