വാട്സാപ്പ് ഗ്രൂപ്പ് വഴി മുഖ്യമന്ത്രിയെ അപമാനിച്ചു ; 20 കാരൻ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വാട്ട്‌സ്ആപ്പ്ഗ്രൂപ്പ് വഴി അവഹേളിച്ചതിന് 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാവിവായി സ്വദേശി പൊയ്യയില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. വാട്ട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും തെറി വിളിക്കുകയും ചെയ്‌തതായാണ് വൈഷണവിനെതിരെയുള്ള പരാതി.
കൊലക്കട്ടാസ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ചും തെറിവിളിച്ചും തെറ്റായ പ്രചാരണങ്ങള്‍ നടത്തിയെന്നു കാണിച്ച് മാവലായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് നടപടി.
യുവാവ് നടത്തിയ തെറി വിളിയുടെയും അവഹേളനത്തിന്റെയും മറ്റും സ്‌ക്രീന്‍ ഷോട്ട് പൊലീസിന് ലഭിച്ചു. പ്രതിയെ എടക്കാട് പൊലീസിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് ജാമ്യത്തില്‍ വിട്ടു.
https://www.facebook.com/Malayalivartha