പ്ലസ്ടു ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ വിഭാഗം ശാസ്ത്രീയ പരിശോധനക്കായി അയച്ചു... ചോദ്യചോര്‍ച്ച സ്ഥിരീകരിക്കാന്‍ വൈകുന്നത് രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തുന്നു

പ്ലസ് ടു ഫിസിക്‌സ് പരീക്ഷയുടെ ചോദ്യം വാട്‌സ്ആപ് വഴി പരീക്ഷയുടെ തലേ ദിവസമായ 20ന് പ്രചരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍, ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനായി പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകള്‍ അന്വേഷണ വിഭാഗം പരിശോധനക്കായി അയച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിശോധനാ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേസ് അന്വേഷിക്കുന്ന സൈബര്‍ െ്രെകം പൊലീസ്.
പരീക്ഷാ തലേന്ന് ചോദ്യങ്ങള്‍ പ്രചരിച്ചതായാണ് പിടിച്ചെടുത്ത ഫോണുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായത്. എന്നാല്‍, ഫോണില്‍ ക്രമീകരിച്ച തിയതി യഥാര്‍ഥത്തിലുള്ളതായിരുന്നോ എന്ന കാര്യം ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തെളിയിക്കാനാകൂ. ഇക്കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ ചോദ്യചോര്‍ച്ചയും സ്ഥിരീകരിക്കാനാകൂ. ഇതിനിടെ തൊടുപുഴയില്‍ പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ കഴിഞ്ഞ ഏഴിന് ചോര്‍ന്നെന്ന പത്രവാര്‍ത്തയില്‍ അന്വേഷണം നടത്താനും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ മറുപടി. തിങ്കളാഴ്ച ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് തീരുമാനം.
അതേസമയം, പ്ലസ് ടു ഫിസിക്‌സ് ചോദ്യചോര്‍ച്ച സ്ഥിരീകരിക്കാന്‍ വൈകുന്നത് രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച സയന്‍സ് ബാച്ച് വിദ്യാര്‍ഥികളുടെ പരീക്ഷ അവസാനിക്കുകയാണ്. ഫിസിക്‌സിന് പുനഃപരീക്ഷ നടത്തണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച സമയം വേണ്ടിവരുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും പറയുന്നു. പുതിയ ചോദ്യം അച്ചടിച്ച് ലഭിക്കാന്‍ മൂന്നു ദിവസമെങ്കിലും എടുക്കും. ലക്ഷദ്വീപിലെ പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യം എത്തിക്കാന്‍ സാധാരണ ഗതിയില്‍ മൂന്നു ദിവസമെങ്കിലുമെടുക്കും.
കേരളത്തിലെയും ഗള്‍ഫിലെയും കേന്ദ്രങ്ങളില്‍ ഒന്നടങ്കം രണ്ട് ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയും. പുനഃപരീക്ഷ വൈകിയാല്‍ അത് മൂല്യനിര്‍ണയത്തെയും ഫലപ്രഖ്യാപനത്തെയും ബാധിക്കും. ഏപ്രില്‍ നാലിന് ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം തുടങ്ങും.
https://www.facebook.com/Malayalivartha