കൈയിൽ ലക്ഷങ്ങൾ വന്നപ്പോൾ വീട്ടമ്മയുടെ തനിനിറം പുറത്തായി... ജുവല്ലറിയില്‍ വെച്ച് കണ്ട് പരിചയപ്പെട്ട യുവാവുമായുള്ള അടുപ്പം പ്രണയമായപ്പോൾ നൊന്ത് പെറ്റ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി... സംഭവം ആര്യനാട്

ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി. ഭര്‍ത്താവ് നല്‍കിയ പരിതായില്‍ കാമുകനെയും വീട്ടമ്മയെയും പൊലീസ് ഒടുവില്‍ അറസ്റ്റു ചെയ്തു. കൊറ്റാമല രേവതിയില്‍ അനില്‍കുമാറിന്റെ ഭാര്യ സ്മിത (33) യും കാമുകന്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഇടവിലങ്ങ് കുമ്മാട്ടിക്കല്‍ ഹൗസില്‍ ലിജോ (35) യുമാണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്.
പലരില്‍ നിന്നായി കടം വാങ്ങിയ പണവുമായാണ് ഇവര്‍ മുങ്ങിയിരുന്നത്. രണ്ടു പിഞ്ചുമക്കളെയുമപേക്ഷിച്ച് മുങ്ങിയ യുവതിയ്‌ക്കെതിരെ ഭര്‍ത്താവ് ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തത്. നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ ജീവനക്കാരനാണ് ലിജോ. ഇവിടെ വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒളിച്ചോടാന്‍ പദ്ധതി തയ്യാറാക്കിയ ഇവര്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു എന്നാണ് വ്യക്തമാകുന്ന വിവരം.
തൃശൂരിലുള്ള കാമുകൻ ജിജോയുടെ വീട്ടില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച കുറ്റത്തിന് ജുവനൈല്‍ ആക്‌ട് പ്രകാരവും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇരുവരെയും നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha