നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ; പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാർക്ക് പ്രതിപക്ഷ വനിതാ നേതാവിന്റെ മർദ്ദനം

നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൂട്ടത്തല്ല്. ഈരാറ്റിന്‍പുറത്ത് സ്വകാര്യ വ്യക്തിയില്‍ നിന്ന് നഗരസഭ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം സഭയിലുന്നയിച്ചു. ഭൂമി ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാൽ വിഷയത്തിൽ മറുപടി നൽകാൻ നഗരസഭാധ്യക്ഷന്‍ തയാറായില്ല തുടർന്ന് ചർച്ച വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ഭൂമി ഇടപാടിൽ മറുപടി പറഞ്ഞശേഷം സഭാനടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും വഴിവെച്ചു. നഗരസഭാ പ്രതിപക്ഷ ഉപനേതാവിനെ മര്‍ദിക്കാന്‍ ശ്രമിച്ച ഭരണപക്ഷ കൗണ്‍സിലര്‍മാരെ പ്രതിപക്ഷ നേതാവ് ലതിക ടീച്ചര്‍ അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചവരോട് ലതിക ടീച്ചര്‍ തട്ടിക്കയറുകയും ചെയ്തു.
https://www.facebook.com/Malayalivartha