ആലത്തൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി: അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി അഞ്ച് പഞ്ചായത്തുകളിൽ ഹർത്താലിനു ആഹ്വാനം ചെയ്തു

ആലത്തൂരിൽ ബിജെപി പ്രവർത്തകനു വെട്ടേറ്റു. ആലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ആക്രമി സംഘം ഷിബുവിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി അഞ്ച് പഞ്ചായത്തുകളിൽ ഹർത്താലിനു ആഹ്വാനം ചെയ്തു.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണന്പ്ര, പുതുക്കോട്, വണ്ടാഴി പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha