മകളെ മറന്ന് അമ്മ! ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുകാരിയായ മകളെ മറന്ന അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മറന്നതായി അറിഞ്ഞത്: രക്ഷകരായെത്തിയത് പോലീസ്

ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ നാലു വയസുള്ള മകളെ മറന്ന് അമ്മ വീട്ടിലെത്തി. അപ്പോഴാണ് കുട്ടിയെ മറന്നതായി അറിയുന്നത്. ഒടുവിൽ വിദ്യാനഗര്‍ പോലീസില്‍ ബന്ധുക്കള്‍ വിവരം നൽകിയതിനെത്തുടർന്നാണ് പോലീസ് കുഞ്ഞിനെ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. പൈക്കയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് കുട്ടിയെ അമ്മ മറന്നത്. കുട്ടിയുടെ അമ്മ എടനീരില്‍ ഇറങ്ങുകയായിരുന്നു.അമ്മ വീട്ടിലെത്തി കുഞ്ഞിനെ ഓർത്തപ്പോഴേക്കും ബസ് കാസര്ഗോട്ടെത്തിയിരുന്നു.
പോലീസ് വിവരം അറിയുന്നത് ബസ് തിരിച്ച് പൈക്ക ഭാഗത്തേക്ക് പോകുന്നതിനിടെയാണ്. തുടര്‍ന്ന് ചെര്ക്കളയിലെത്തിയ പോലീസ് ജീപ്പ് കുറുകെ നിര്‍ത്തി ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയെ പോലീസ് ജീപ്പില്‍ കയറ്റി എടനീരിലെ വീട്ടിലേക്ക് കൊണ്ടുവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha