ആന ഇടഞ്ഞോടി, നാട്ടുകാർ ചിതറിയോടി! പാലക്കാട് പള്ളിനേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

പാലക്കാട് പള്ളിനേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം നടന്നത്. മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാനായ തൃശ്ശൂര്‍ സ്വദേശിയായ കണ്ണനാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഊക്കന്‍സ് കുഞ്ചു എന്ന ആനയാണ് ഇടഞ്ഞത്. ആനയ്ക്ക് മദപ്പാടുള്ളതായി നാട്ടുകാര്‍ സംശയിക്കുന്നു.
ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയായിരുന്നു ആന ഇടഞ്ഞത്. ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടുകയായിരുന്നു. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കണ്ണനെ ആന കുത്തി വീഴ്ത്തുന്നത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കണ്ണൻ മരിക്കുകയായിരുന്നു. ആലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha