സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഇന്ന് വിശദ വാദം നടക്കും.
കേസ് എടുക്കാനുള്ള ഉത്തരവ് നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തിരുന്നു. പൊലിസില്‍ പരാതി നല്‍കി തൊട്ടടുത്ത ദിവസം തന്നെ
കോടതിയെ സമീപിച്ചത് നിയമ സംവിധാനത്തിന്റെ ദുരുപയോഗമാണെന്ന് ചൂണ്ടി കാട്ടിയായിരുന്നു സ്‌റ്റേ.
https://www.facebook.com/Malayalivartha