മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞു വളരെ സന്തോഷത്തോടെ മടങ്ങി തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെ അടിമാലി കോതമംഗലം റോഡില്‍ ഇരുമ്പുപാലത്തിനു സമീപം ചെറായി പാലത്തിനടുത്തുള്ള വളവിൽ ആ കുടുംബത്തെ കാത്തിരുന്ന ദുരന്തം...

വിനോദ സഞ്ചാരികളുടെ കാര്‍ പുഴയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം. ചാലക്കുടി എലിഞ്ഞപ്ര പാറപ്പുറം പായിപ്പന്‍ വീട്ടില്‍ ജീവന്‍ സോഡ കമ്പനി ഉടമ പി.ജെ. ജോയി (സോഡാ ജോയി 51), ഭാര്യ ശാലി (47), ചെറുമകള്‍ ജിയന്ന (ജീന 3 ) എന്നിവരാണ് മരിച്ചത്.
ജോയിയുടെ മക്കളായ ജിസ്‌ന (23), ജീന (20), ജീവന്‍ (16), ജിസ്‌നയുടെ ഭര്‍ത്താവ് ചൗക്ക സ്വദേശി അറയ്‌ക്കല്‍ ജിയോ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജിസ്‌ന, ജീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. ഇവരെ അടിമാലി മോര്‍ണിങ് സ്‌റ്റാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം രാത്രി പത്തരയോടെ ആലുവ രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയി. തിങ്കളാഴ്‌ച രാത്രി എട്ടുമണിയോടെ അടിമാലി കോതമംഗലം റോഡില്‍ ഇരുമ്പുപാലത്തിനു സമീപം ചെറായി പാലത്തിനടുത്താണ് സംഭവം.
മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെ വളവില്‍ നിയന്ത്രണം വിട്ട മാരുതി സ്വിഫ്‌റ്റ് ഡിസയര്‍ കാര്‍ ദേവിയാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തില്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. നാട്ടുകാരും മറ്റു യാത്രക്കാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ആദ്യം ശാലിയും പിന്നാലെ മറ്റു രണ്ടു പേരും മരിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് ഇവര്‍ ചാലക്കുടിയില്‍ നിന്നും പോന്നത്. രാത്രി ഇരുട്ടിന്റെ കാഠിന്യം രക്ഷാപ്രവര്‍ത്തനം ക്ലേശകരമാക്കി.
https://www.facebook.com/Malayalivartha