സി ഐ ടി യു വിനെതിരെ പരസ്യ പ്രസ്താവന നടത്തി സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കിയ സിനിമാ താരം സുധീർ കരമനയോട് പാർട്ടി കലിപ്പിൽ

കഴിഞ്ഞതൊന്നും മറക്കരുതെന്നാണ് ജില്ലയിലെ മുതിർന്ന സഖാക്കൾ സുധീറിനെ അറിയിച്ചത്. സുധീർ കരമനയുടെ ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം പാർട്ടി സുധീറിനൊപ്പം നിന്നു. എന്നിട്ടും സുധീർ ഒരു നിർണായക ഘട്ടത്തിൽ പാർട്ടിയെ തള്ളി പറഞ്ഞു എന്നാണ് പരാതി.
എന്നാൽ വാർത്ത കൊടുത്തത് താനല്ലെന്നും തിരുവനന്തപുരത്തുള്ള തന്റെ കെട്ടിടം കോൺട്രാക്റ്റർ ആയിരിക്കാമെന്നും സുധീർ പറഞ്ഞതായാണ് വിവരം. കേരളത്തിലെ പല ചാനലുകളിലും സുധീർ പ്രത്യക്ഷപ്പെട്ടത് വിനയായി. സുധീർ കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ പിതാവ് കരമന ജനാർദ്ദനൻ നായരും കമ്യൂണിസ്റ്റുകാരനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായിരിക്കെ എസ് എഫ് ഐ നേതാവായിരുന്നു സുധീർ. പഠന ശേഷവും സി പി എമ്മിൽ സജീവമാണ്. സി പി എം വേദികളിലെ സജീവ സാന്നിധ്യമാണ് സുധീർ.
സ്കൂൾ അധ്യാപകനായ സുധീറിനെ തൊഴിൽപരമായ പ്രതിസന്ധികൾ ഉടലെടുത്തപ്പോൾ തങ്ങൾ ഏറെ സഹായിച്ചെന്നാണ് സി പി എം പറയുന്നത്. സുധീർ വിഷയത്തിൽ പൂർണമായും സർക്കാർ സുധീറിനൊപ്പമായിരുന്നു. മാനേജ്മെന്റിന് സി പി എമ്മുമായി ബന്ധം ഉണ്ടായിരുന്നിട്ടും സർക്കാർ സുധീറിനൊപ്പം നിന്നു. വി.ശിവൻകുട്ടി പലവട്ടം വിഷയത്തിൽ ഇടപെട്ടിരുന്നു. വീട് സുധീറിന്റേതാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്തരമൊരു വിഷയം ഉണ്ടാകുമായിരുന്നില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. അങ്ങനെയാണെങ്കിൽ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്ന് നമുക്ക് മനസിലാക്കാം.
അഥവാ അത്തരമൊരു വിഷയ ഉണ്ടായിരുന്നെങ്കിൽ സുധീറിന് തങ്ങളെ വിളിക്കാമായിരുന്നല്ലോ എന്നും പ്രവർത്തകർ ചോദിക്കുന്നു. ചാക്കയിലെ പ്രാദേശിക സി പി എം നേതാക്കളെ സുധീറിനറിയാം. അവരുടെയെല്ലാം ഫോൺ നമ്പരും സുധീറിന്റെ കൈയിലുണ്ട്. എന്നിട്ടും അവരെയൊന്നും വിളിക്കാതെ വിളിച്ചു കൂട്ടിയത് ചാനലുകാരെയാണ്. അത് പാർട്ടിയെ അപമാനിക്കുന്നതായി പോയി. ഒരിക്കലും പാർട്ടിയോട് ഇത്തരത്തിൽ പെരുമാറരുതായിരുന്നു എന്നാണ് പാർട്ടിയുടെ നിലപാട്.
സുധീറിന്റെ കലിപ്പ് പ്രദേശവാസികളായ തൊഴിലാളികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ വരുന്ന സാധന സാമഗ്രികൾ ഇറക്കാൻ എല്ലാവരും സ്വയം ശ്രമിക്കുന്നു. സി ഐ ടി യു ക്കാർ വന്നാൽ വിരട്ടി ഓടിക്കുന്നു. എന്തെങ്കിലും പറഞ്ഞാൽ ചാനലുകാരെ വിളിച്ച് നാറ്റിക്കും എന്നാണ് നാട്ടുകാർ പറയുന്നത്. തങ്ങൾക്ക് പാർട്ടിക്കാരനായ സുധീർ തന്നെ പണി തരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രവർത്തകർ പറയുന്നു.
https://www.facebook.com/Malayalivartha