ചോറിന് നിറ വ്യത്യാസം ; നീല നിറത്തിനും രൂക്ഷഗന്ധത്തിനും കാരണം മായമോ ?

ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറിന് നീല നിറവും ദുര്‍ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസം നീല നിറമായതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് വീട്ടുകാർ. കടുത്തുരുത്തി മഠത്തിക്കുന്നേല്‍ സജിയുടെ വീട്ടിലാണ് സംഭവം.
തലേ ദിവസം കഴിച്ചതിനു ശേഷം ബാക്കി വന്ന ചോറ് ഫ്രിഡ്ജില്‍ വച്ചശേഷം അടുത്ത ദിവസം പുറത്തെടുത്തപ്പോളാണ് നീല നിറത്തില്‍ കണ്ടത്. നിറവ്യത്യാസമുണ്ടായ ചോറിന് രൂക്ഷ ഗന്ധവും അനുഭവപ്പെട്ടിരുന്നു. നിറവ്യത്യാസമുണ്ടായ ചോറ് കുടുംബം കഴിച്ചതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കുടുംബം.
സംഭവത്തെ തുടർന്ന് സജി ആരോഗ്യ വകുപ്പിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. രാസപദാര്‍ത്ഥങ്ങള്‍ അരിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിതീകരിക്കാനാകുള്ളൂ.
https://www.facebook.com/Malayalivartha