വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് പുതിയ രൂപങ്ങൾ ; കഴിഞ്ഞ വര്‍ഷം 254 കേസുകള്‍, പിടിച്ചത് 27 കോടിയുടെ ലോഹം

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പരിശോധന ഇന്ത്യയിലെ കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ക്കശമായതോടെ സ്വര്‍ണ്ണം കടത്താന്‍ കള്ളക്കടത്തുകാര്‍ പുതിയ മാർഗങ്ങൾ തേടുന്നു. പേസ്റ്റിന്റെ രൂപത്തില്‍ സ്വര്‍ണ്ണം കടത്തുന്നതാണ് അടുത്തിടെ കസ്റ്റംസിനെ ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ കണ്ടെത്തല്‍. എയര്‍പോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്ടറുകളുടെ കണ്ണില്‍ പെടാതെ ഗോള്‍ഡ് പേസ്റ്റാക്കി മാറ്റി ട്യുബുകളില്‍ കടത്തുന്നതാണ് പുതിയ രീതി.
കഴിഞ്ഞയാഴ്ച കാസര്‍ഗോഡ് സ്വദേശിയില്‍ നിന്നുമാണ് നെടുമ്പാശ്ശേരിയില്‍ 26.3 ലക്ഷം വില വരുന്ന 851 ഗ്രാം സ്വർണം ഇത്തരത്തിൽ പിടികൂടിയത്. രാസവസ്തുക്കള്‍ ചേര്‍ത്ത് ബെല്‍റ്റിന്റെ രൂപത്തില്‍ അരയില്‍ ചുറ്റിയ നിലയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റക്ടറിന് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അനുസരിച്ച് യാത്രക്കാരെ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. നെടുമ്പാശ്ശേരി വിമാനത്താളവത്തിന് പുറമേ കോഴിക്കോട്, തിരുവനന്തപുരം എയര്‍പോര്‍ട്ടുകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാസ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് സ്വര്‍ണ്ണത്തെ പേസ്റ്റാക്കി മാറ്റുന്നത്. പേസ്റ്റ് രൂപത്തിലാക്കുന്ന ഒരു കിലോ രാസവസ്തുവിനൊപ്പം 750 ഗ്രാം സ്വര്‍ണ്ണം വരെ കടത്താനാകും. സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ഇത്. നേരത്തേ മലദ്വാരം, അടിവസ്ത്രം, സോക്‌സുകള്‍ ബുദ്ധിപരമായി ഒളിപ്പിച്ച ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം കള്ളക്കടത്തുകാര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
2017-18 സാമ്പത്തിക വര്‍ഷം 26.97 കോടി രൂപയുടെ കള്ളക്കടത്താണ് വിമാനത്താവളം, തുറമുഖം, പ്രത്യേക സാമ്പത്തിക മേഖല എന്നിവിടങ്ങളില്‍ നിന്നുമായി കൊച്ചിന്‍ കസ്റ്റംസ് അടുത്ത കാലം വരെ പിടിച്ചത്. ഈ കാലയളവില്‍ 254 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha