കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് രണ്ട് കിലോമീറ്റര്‍; കണ്ടക്ടര്‍ ഇല്ലെങ്കിലും ഡബിള്‍ബെല്ലും സിംഗിള്‍ ബെല്ലും പതിവുപോലെ... യാത്രക്കാര്‍ കയറിയിറങ്ങി, ബെല്ലടിച്ചത് ആരെന്നറിയാതെ....

കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കിലോമീറ്റര്‍ ഓടി. കണ്ടക്ടര്‍ ഇല്ലായിരുന്നുവെങ്കിലും ഡബ്ള്‍ ബെല്ലും സിംഗിള്‍ ബെല്ലും മുഴങ്ങി. യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്തു. ഇത് ശ്രദ്ധിച്ച ഒരു യാത്രക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കണ്ടക്ടര്‍ ഇല്ലെന്ന വിവരം ഡ്രൈവര്‍ അറിഞ്ഞത്. എന്നാല്‍, ബെല്ലടിച്ചത് ആരെന്നത് ദുരൂഹമായി തുടരുന്നു. ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം നടന്നത്
പുനലൂരില്‍ നിന്ന് കായംകുളത്തേക്കുള്ള ആര്‍.എ.സി 338 നമ്പര്‍ വേണാട് ഓര്‍ഡിനറി ബസാണ് കണ്ടക്ടര്‍ ഇല്ലാതെ പുറപ്പെട്ടത്. രാവിലെ ഏഴിന് അടൂര്‍ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തിറങ്ങി. പത്ത് മിനിറ്റിനു ശേഷം െ്രെഡവര്‍ ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. ഡബിള്‍ബെല്ല് മുഴങ്ങി. കണ്ടക്ടര്‍ ഇല്ലെന്ന വിവരം െ്രെഡവറെ അറിഞ്ഞതിനെ തുടര്‍ന്ന് ബസ് പാതയോരത്തേക്ക് ഒതുക്കിയിട്ടപ്പോഴേക്കും കണ്ടക്ടര്‍ പിന്നാലെ ഓട്ടോറിക്ഷയില്‍ എത്തി.
താന്‍ ഓഫിസില്‍ നിന്നിറങ്ങി വന്നപ്പോള്‍ ബസ് നിര്‍ത്തിയ സ്ഥലത്ത് കണ്ടില്ലെന്നും സ്റ്റാന്റില്‍ നിന്നവരോട് ചോദിച്ചപ്പോള്‍ ബസ് പോയെന്നു പറഞ്ഞതായും കണ്ടക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha