കാശ് കണ്ടപ്പോൾ കണ്ണ് തള്ളി... വയനാട്ടിൽ കോഴ വാങ്ങി സർക്കാർ ഭൂമി മറിച്ചു വിൽക്കാൻ ശ്രമിച്ച സംഭവം ഇനി വിജിലൻസ് അന്വേഷിക്കും

വയനാട്ടിൽ കോഴ വാങ്ങി സർക്കാർ ഭൂമി മറിച്ചു വിൽക്കാൻ ശ്രമിച്ച സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയിൽ ഇത് സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതി സർക്കാർ ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ല. വയനാട്ടിലെ ഭൂമി ഇടപാടിൽ മന്ത്രിതലത്തിൽ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയിൽ അറിയിച്ചു. അതേസമയം, സി.പി.ഐ നേതാവ് സി.ദിവാകരൻ ക്രമപ്രശ്നം ഉന്നയിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കി.
അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
https://www.facebook.com/Malayalivartha