ഓയില്‍ ഫാമിലെ അഴിമതിക്കെതിരെ റിപ്പോർട്ട് നൽകിയതിന് ആസിഡ് ആക്രമണം ; അച്ഛനെ ആക്രമിച്ചവരെ പിടികൂടണമെന്ന ആവശ്യവുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആറാം ക്ലാസുകാരന്റെ തുറന്ന കത്ത്

അച്ഛനെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആറാംക്ലാസുകാരന്റെ തുറന്ന കത്ത്. തന്റെ അച്ഛനെ ആസിഡ് എറിഞ്ഞ് ആക്രമിച്ചവരെ എത്രയും വേഗം പിടികൂടണമെന്നാവശ്യപ്പെട്ടാണ് തുറന്ന കത്ത്. കൊല്ലം അഞ്ചലിന് സമീപം ഏരൂര്‍ ഓയില്‍ ഫാം സൂപ്രവൈസറായിരുന്ന ശശികുമാറിന്റെ മകന്‍ സഞ്ജയ് ആണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്.
ആസിഡ് ആക്രമണത്തില്‍ ശശികുമാറിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തെങ്കിലും തുടർ നടപടിയുണ്ടായില്ല.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഗവര്‍ണര്‍ക്കും ശശികുമാര്‍ പരാതി ആയച്ചിട്ടും നടപടിയുണ്ടായില്ല. ഈ അവസരത്തിലാണ് അച്ഛനെ ആക്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് സഞ്ജയ് കത്തയച്ചത്.
ഓയില്‍ ഫാമിലെ പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ള അഴിമതിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പ്രതികാരമാണ് തനിക്കെതിരെയുള്ള ആക്രമണമെന്നും ശശികുമാര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha