യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ജന്‍റം ബസിന്റെ ഡോര്‍ ഇളകിവീണു.. ലോഹ നിര്‍മ്മിതമായ ഡോര്‍ പതിച്ചത് വാതിലിന് നേരെ സീറ്റില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ തലയിലേക്ക്... കഴക്കൂട്ടം ജംഗ്ഷനില്‍ നിർത്തി യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുക്കുമ്പോഴായിരുന്നു സംഭവം

ഇന്ന് രാവിലെ 7.45ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം. യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ജന്‍റം ബസിന്റെ ഡോര്‍ ഇളകിവീണ് യാത്രക്കാരിയായ പൗണ്ട്കടവ് പള്ളിനട വീട്ടില്‍ നദീറയുടെ (48) തലയ്ക്ക് പരിക്കേറ്റു. കഴക്കൂട്ടം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍ നിന്ന് ബൈപാസ് വഴി കിഴക്കേക്കോട്ടയിലേക്ക് വരികയായിരുന്ന വികാസ് ഭവന്‍ ഡിപ്പോയിലെ ജെ.എന്‍ 133 ബസിന്റെ ഡോറാണ് ഇളകിവീണത്.
വെഞ്ഞാറമൂട്ടില്‍ നിന്ന് പൗണ്ട്കടവിലെ വീട്ടിലേക്ക് വരികയായിരുന്നു നദീറ. കഴക്കൂട്ടം ജംഗ്ഷനില്‍ നിറുത്തി യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുക്കുമ്ബോഴാണ് ബസിന്റെ പ്രധാന വാതിലിന്റെ ഒരു ഭാഗം ഇളകി ബസിനുള്ളിലേക്ക് പതിച്ചത്. വാതിലിന് നേരെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന നദീറയുടെ തലയിലേക്കാണ് ലോഹ നിര്‍മ്മിതമായ ഡോര്‍ പതിച്ചത്.
തലപൊട്ടി രക്തം വാര്‍ന്നൊഴുകിയ നദീറയെ ഉടന്‍ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് കഴക്കൂട്ടം ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് രണ്ട് തുന്നല്‍ വേണ്ടിവന്നു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെതുടര്‍ന്ന് ബസ് കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചു.
https://www.facebook.com/Malayalivartha