ഹാരിസണ്‍ മലയാളം, ടാറ്റയുടെ പാട്ട ഭൂമി, പൊന്തന്‍പുഴ വനഭൂമി, ഇപ്പോ വയനാട് മിച്ചഭൂമി, ഭൂമി തട്ടിപ്പിന് സി.പി.ഐ കൂട്ട് നില്‍ക്കുന്നത് തുടര്‍ക്കഥയാകുന്നു; ഹാരിസണ്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 75,000 ഏക്കര്‍ തിരിച്ച് പിടിക്കാനിറങ്ങിയ സുശീലാ ഭട്ടിനെ സി.പി.ഐ നേതൃത്വം ഇടപെട്ട് തെറിപ്പിച്ചിരുന്നു

സി.പി.ഐ നേതാക്കള്‍ ആദര്‍ശ പ്രസംഗം നടത്തുകയും അതിന്റെ മറവില്‍ സര്‍ക്കാര്‍ഭൂമി ഉള്‍പ്പെടെ കച്ചവടം നടത്താന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നതായി വ്യാപക ആക്ഷേപം. ഭൂമിതട്ടിപ്പുകാരുടെ കഥ പറഞ്ഞ മോഹന്‍ലാല്‍ സിനിമയായ ഇവിടം സ്വര്‍മാണ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ റിയല്‍ എസ്റ്റേറ്റ് തലവനായ ആലുവാ ചാണ്ടിയെയും (ലാലു അലക്‌സ്) ആധാരത്തിലും മറ്റും കൃത്രിമം നടത്തുന്നയാളും ഇടനിലക്കാരനുമായ ഭുവനേന്ദ്രനും (ജഗതി) തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് ഏറെ ചര്‍ച്ചയായിരുന്നു. ആധാരം പഴയതാക്കാന്‍ ചിതലുകളെ വളര്‍ത്തുക, പഴകാലത്തെ പേനകള്‍, മഷികള്‍, സീലുകള്‍ എന്നിവ സൂക്ഷിക്കുക. റവന്യൂ ഉദ്യോഗസ്ഥരുടെ ഒപ്പ് വ്യാജമായി ഇടുക തുടങ്ങിയ നിരവധി തരികിട പരിപാടികളാണ് ജഗതിശ്രീകുമാന്റെ ഭുവനേന്ദ്രന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചത്.
ആരുടെ ഭൂമിയും ഏത് വിധേനയും കൈക്കലാക്കുന്ന റിയല്‍എസ്റ്റേറ്റ് മാഫിയാ തലവനാണ് ആലുവാ ചാണ്ടി. പലരുടെയും ഭൂമിയും വീടും വരെ ഇയാള്‍ തന്ത്രങ്ങളും കുതന്ത്രങ്ങളും പണവും സ്വാധീനവും ആള്‍ ബലവും ഉപയോഗിച്ച് ഇയാള്‍ കൈക്കലാക്കുന്നു. റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐയുടെ ചില ജില്ലാ നേതാക്കള്‍ ആലുവാ ചാണ്ടിമാരെ പോലെയാണ് ഭൂമി ഇടപാടുകള്‍ക്ക് കൂട്ട് നില്‍ക്കുന്നത്. പ്രത്യക്ഷത്തില്‍ ഇവരെ ഇത്തരം സംരംഭങ്ങളിലൊന്നും കാണാറില്ല. കൈക്കൂലിയും നേരിട്ട് വാങ്ങില്ല. വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുതര നേരിട്ട് പണം വാങ്ങിയില്ല. പകരം എല്ലാം നടക്കട്ടെ, ഇടപാടുകാരനായ കുഞ്ഞിമുഹമ്മദിനോട് സംസാരിക്കൂ എന്ന് അദ്ദേഹം പറയുന്നത് ഏഷ്യാനെറ്റിന്റെ ഒളിക്യാമറയില്‍ കേള്‍ക്കാം.
മൂന്നാറിലെയും തിരുവനന്തപുരം ലോ അക്കാദമിയിലെയും ഭൂമി ഇടപാടുകളില്‍ ശക്തമായ നിലപാട് വേണമെന്ന് വാശിപിടിച്ച സി.പി.ഐ പക്ഷെ, പൊന്തന്‍പുഴ വനഭൂമി പ്രശ്‌നത്തിലും ഹരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയുടെ കാര്യത്തിലും സ്വകാര്യവ്യക്തികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഹാരിസണ്‍ കേസ് നന്നായി നടത്തിക്കൊണ്ടിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ സുശീലാ ഭട്ടിനെ കേസിന്റെ അന്തിമഘട്ടത്തില്‍ സി.പി.ഐ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് റവന്യൂമന്ത്രി മാറ്റിയിരുന്നു.
വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സുശീലാഭട്ടിനെ ഗവ. പ്ലീഡറായി നിയമിച്ചത്. യു.ഡി.എഫ് സര്‍ക്കാരും അവരെ നിലനിര്‍ത്തി. ഇക്കാലയളവില്‍ ഒരു ലക്ഷത്തോളം ഏക്കര്‍ പാട്ടഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചിരുന്നു. ഹാരിസണ്‍ 75,000 ഏക്കര്‍ഭൂമിയാണ് സംസ്ഥാനത്ത് കൈവശം വച്ചിരിക്കുന്നത്. ടാറ്റ അനധികൃതമായി പാട്ടംഭൂമി കൈവശം വച്ചെന്ന കേസിലും സുശീലാ ഭട്ടാണ് സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത്.
സര്‍ക്കാര്‍ റോഡ് കെട്ടിയടച്ച സ്വകാര്യ പ്ലാന്റേഷനെതിരെ ഇടുക്കിയില്‍ ബി.എസ് ബിജിമോള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ഇതിലുണ്ടായ അനിഷ്ടത്തെ തുടര്‍ന്നാണ് സി.പി.ഐ നേതൃത്വം ബി.ജി മോള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാതിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha