സ്വകാര്യ ആശുപത്രികളിലെ നഴ്‌സ്മാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി

സ്വകാര്യ ആശുപത്രികളിലെ നഴ്‌സ്മാരുടെ മിനിമം വേതനം സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി. വിജ്ഞാപനത്തെ ചോദ്യം ചെയത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിധി.
നഴ്‌സ്മാരുടെ മിനിമം വേതനം കൂട്ടി സര്‍ക്കാരിന് വിജ്ഞാപനമിറക്കാം. അതില്‍ സംശയമോ പ്രശ്‌നമോ ഉണ്ടെങ്കില്‍ മാത്രം മാനേജ്‌മെന്റുകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha